INVESTMENT പദ്ധതി ഭാവിയിൽ വളരെ ഉപകാരപ്രദമായതാണ്. മെയ്‌ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് രാജ്യത്ത് മാതൃദിനം ആഘോഷിക്കപ്പെടുന്നത്. എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. വീടുകളിൽ അമ്മമാരാണ് ഏറ്റവും മികച്ച രീതിയില്‍ സാമ്പത്തിക ആസൂത്രണം നടത്തുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നത് എന്ന്. അവരില്‍ പലരും ഓരോ മാസവും കുറച്ചെങ്കിലും ഒരു തുക മിച്ചം പിടിക്കുകയും ചെയ്യും. എന്നാല്‍ ഈ മിച്ചം പിടിക്കലും സമ്പാദ്യവും ഒന്നല്ല എന്നത്‌ മനസിലാക്കുക. വെറുതേ കയ്യിലിരിക്കുന്ന തുകയേക്കാള്‍ അത് ഗുണപരമായി നിക്ഷേപിച്ച് ആ തുക വളര്‍ത്തുവാനുള്ള ആത്മവിശ്വാസം അമ്മമാരിലും ഉണ്ടാകട്ടെ.INVESTMENT ഭാവിയിലേക്ക് നല്ലൊരു കരുതലാണ്.

പണം ചിലവഴിക്കുന്നതിന്റെ കാര്യത്തില്‍ വീട്ടമ്മരും കണിശതയുളളവരകേണ്ടതുണ്ട്. അവര്‍ വീട്ടു ചിലവുകള്‍ക്കായി ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ചിലവുകള്‍ അത് പ്രകാരം തന്നെ നടത്തുകയും വേണം. ഇത്തരത്തില്‍ കൃത്യമായി ഓരോ മാസവും സമ്പാദിക്കുന്ന തുക നിക്ഷേപിക്കാന്‍ ഉപയോഗിക്കാം. ചെറിയ കാലത്തേക്കാണ് INVESTMENT നടത്തുന്നതെങ്കില്‍ ഒരു മ്യൂച്വല്‍ ഫണ്ടിലേക്ക് പ്രതിമാസ എസ്‌ഐപി INVESTMENT നടത്താവുന്നതാണ്.റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ നിക്ഷേപകര്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങളിലോ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലോ നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളെക്കാള്‍ കുറഞ്ഞ ആദായം മാത്രമേ ഇവയില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഓര്‍ക്കണം. ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

വീട്ടമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ INVESTMENT പദ്ധതിയാണിത് . 500 രൂപ വരെ ചെറിയ തുകകള്‍ ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇതിലൂടെ ഓഹരി വിപണിയുടെ ഗുണഫലങ്ങളുടെ ഉപയോക്താവാനും അവര്‍ക്ക് സാധിക്കുന്നു. ഡയറക്ട് ഇക്വിറ്റികളും വീട്ടമ്മമാര്‍ക്ക് നിക്ഷേപിക്കുവാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഉയര്‍ന്ന റിസ്‌ക് ഉള്ളതാണെങ്കിലും ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നേടുവാന്‍ ഇതിലൂടെ സാധിക്കും.

PPF INVESTMENT

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥിര വരുമാനം ഉറപ്പുനല്‍കുന്ന INVESTMENT പദ്ധതി എന്ന നിലയിലാണ് പിപിഎഫ് ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത നേടിയത്. എന്നാല്‍ ആ ധാരണ തെറ്റാണ്. 2016 ഏപ്രില്‍ മാസം മുതല്‍ എല്ലാ ചെറുകിട നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്ക് ഓരോ പാദത്തിലും വിലയിരുത്തി മാറ്റങ്ങള്‍ വരുത്തി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപ കാലാവധിയെത്തുമ്പോള്‍ നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ പിപിഎഫ് നിക്ഷേപത്തിലൂടെ സാധിക്കുമോ എന്ന് നമുക്ക് ഉറപ്പു പറയുവാന്‍ സാധിക്കുകയില്ല. ഒരു ഏകദേശ പലിശ നിരക്ക് വച്ച് കണക്കാക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. നിലവില്‍ 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള പാദത്തില്‍ പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്.

MUTUAL FUND

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപകന് ഡെബ്റ്റ് ഫണ്ടിലും ഇക്വിറ്റി ഫണ്ടിലും നിക്ഷേപം നടത്തുവാന്‍ സാധിക്കും ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ചുരുങ്ങിയത് 8 ശതമാനം പലിശ നിരക്ക് വരെ പ്രതീക്ഷിക്കാവുന്നതാണ്. ഇക്വിറ്റി ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്ന് 12 ശതമാനം വരെയും ആദായം നേടുവാന്‍ സാധിക്കും. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം പരിഗണിക്കുമ്പോള്‍ പിപിഎഫിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പ് മ്യൂച്വല്‍ ഫണ്ട് തന്നെയാണ്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് വീട്ടമ്മമാര്‍ക്ക് നിക്ഷേപം നടത്തുവാനുള്ള മറ്റൊരു തെരഞ്ഞെടുപ്പ്. ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന തുടക്കക്കാരായ വീട്ടമ്മ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമാണിത്.നിക്ഷേപം നടത്തുമ്പോള്‍ പ്രധാനമായും ഓര്‍ക്കേണ്ടത് പല പദ്ധതികളിലായി നിങ്ങളുടെ നിക്ഷേപം വൈവിധ്യവത്ക്കരിക്കണം എന്നതാണ്. എസ്‌ഐപി, റെക്കറിംഗ് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് സ്മ്പത്തികമായി സ്വയം പര്യാപ്തത നേടുവാനുള്ള യാത്രയില്‍ നിങ്ങള്‍ക്ക് സഹായകമാവും.ഒപ്പം നിങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്, നിക്ഷേപ കാലാവധി തുടങ്ങിയവയും പരിശോധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങളുടെ പണം ഏറ്റവും ഉയര്‍ന്ന ആദായം ഉറപ്പാക്കുന്ന രീതിയില്‍ INVESTMENT നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here