കോവിഡ് :ഇന്ത്യയുടെ അവസ്ഥ ഗുരുതരം

0
212
covid_19_india

Covid 19 കോവിഡ് കണക്കുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഓരോ വിമാനത്തിലും ശരാശരി നാല് രോഗബാധിതരുണ്ടെന്നാണ് ഓരോ പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയുമായി രാജ്യാന്തര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.ഇത്തരം നിയന്ത്രണങ്ങൾ ഇന്ത്യയിലെ വിമാനയാത്രാമേഖലയെ മുമ്പത്തെക്കാൾ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.കോവിഡിന്റെ ആദ്യ ഇടപെടലിനു ശേഷം പതിയെ എല്ലാം പൂര്‍വസ്ഥിതിയിലേക്ക് വരികയായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പഴയതിനേക്കാൾ മോശം അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് . പല റൂട്ടുകളിലെയും ബുക്കിങ് പകുതിയിലധികം ഇടിഞ്ഞു. യാത്രികരുമായി ബന്ധപ്പെട്ട്, സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുനൽകുന്നുണ്ട്.എന്നിരുന്നാലും അതാത് രാജ്യത്തിന്റെ സുരക്ഷ ശ്രദ്ധിക്കുക അനിവാര്യമാണ്.

covid_19_india, covid
covid-19 questlooper.com

കോവിഡ് മൂലം ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം ആയതിനാൽ യാത്ര നിയന്ത്രണവുമായി മുന്നോട്ട് വരുന്നത് ഒത്തിരി രാജ്യങ്ങൾ ആണ്.

കൂടുതൽ രാജ്യങ്ങളിൽ യാത്രവിലക്ക്

ഏപ്രിൽ 19 ന് ന്യൂസിലാന്‍ഡ്, ഹോങ്കോംങ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചിരുന്നു. covid പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, കഴിഞ്ഞ ദിവസം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം ബ്രിട്ടൻ ഇന്ത്യയ്ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 16 മുതല്‍ ഇന്ത്യയെ ബ്രിട്ടന്‍റെ “റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് നിലവിൽ അറിയിച്ചിട്ടുണ്ട് . യുകെ, ഐറിഷ് പൗരന്മാർ ഒഴികെ ഇന്ത്യയിൽ നിന്നുള്ള എല്ലാ വരവുകളും നിരോധിച്ചു എന്നതാണ് നിലവിലെ റിപ്പോർട്ട് .

കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തതിൽ കാനഡയിലേക്ക് യാത്ര ചെയ്യുന്ന കോവിഡ് രോഗികളുടെ ഏറ്റവും വലിയ ഉറവിടം ഇന്ത്യ ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ ഇത്തരം നടപടി.

questlooper.com

LEAVE A REPLY

Please enter your comment!
Please enter your name here