RBI പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

0
222

പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ RBI.കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവര്‍ഷംവരെ നീട്ടാന്‍ പദ്ധതി പ്രകാരം അനുവദിക്കും.

നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉള്‍പ്പെടുത്താനും പാടില്ല.അപേക്ഷ ലഭിച്ച്‌ 90 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും RBI നിര്‍ദേശിച്ചു.രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികള്‍, ചെറുകിട വ്യാപാരികള്‍, സൂക്ഷമ ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാന്‍ അവസരം ലഭിക്കും.25 കോടി രൂപവരെ വായ്പയുള്ളവര്‍ക്കായി ഈ ആനുകൂല്യം ഉയര്‍ത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലെ സര്‍ക്കുലര്‍ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവര്‍ക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവര്‍ഷംവരെ വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ലഭിക്കും. വ്യക്തികള്‍, ചെറുകിട വ്യാപാരികള്‍ക്കുമാണ് ഇത് ബാധകം.കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് RBI യുടെ പ്രഖ്യാപനം.

കോവിഡിനെ പ്രതിരോധിക്കാൻ- RBI യും

കൊറോണയുടെ രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ ഫലപ്രദമായ വായ്പാ പദ്ധതിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ സഹായിക്കുന്നതിനുള്ള നടപടികളാണ് RBI പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച്‌ 31 വരെയാകും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക.ആശുപത്രികള്‍, ഓക്‌സിജന്‍ വിതരണക്കാര്‍, വാക്‌സിന്‍ ഇറക്കുമതിക്കാര്‍, കൊറോണ പ്രതിരോധ മരുന്നുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. മഹാമാരിക്കെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച്‌ അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.

ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ RBI വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ വഴി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. ഇതിന് പുറമെ ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികളും അദ്ദേഹം സൂചിപ്പിച്ചു.

ഡിസംബര്‍ അവസാനം വരെ KYC വിവരങ്ങള്‍ പുതുക്കി നല്‍കുന്നതിന് ഇളവ് നല്‍കി റിസര്‍വ് ബേങ്ക്. കെ വൈ സി പരിഷ്‌കരിക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ അതുവരെ നടപടിയെടുക്കരുതെന്ന് ബേങ്കുകളോട് റിസര്‍വ് ബേങ്ക് നിര്‍ദേശിച്ചു. കൊറോണവൈറസിന്റെ രണ്ടാം തരംഗ പശ്ചാത്തലത്തിലാണിത്.വീഡിയോ കെ വൈ സി, വീഡിയോ കിപ് എന്നിവയുടെ സാധ്യത തേടണമെന്നും RBI അറിയിച്ചു. RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

കോവിഡുമായുള്ള രണ്ടാം ഘട്ട യുദ്ധത്തിനായി ബാങ്കുകള്‍ RBI (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിന്നും സഹായം ഉറ്റുനോക്കുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ (നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍) ഉയര്‍ന്നു വരുന്നുവെന്ന ഭീഷണി നേരിടേണ്ടി വരുന്നതിനാല്‍ റിസര്‍വ് ബാങ്ക് അടിയന്തിര ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ബാങ്കിംഗ് മേഖലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ ആര്‍ബിഐ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ബിസിനസ് മേഖലയിലും സാമ്ബത്തിക മേഖലയിലും കോവിഡ് രണ്ടാം തരംഗം പ്രഹരം തുടരുന്ന സാഹചര്യത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ആവശ്യമുയരുന്നത്.ബാങ്കുകള്‍ക്ക് സഹായം ആവശ്യമുള്ള അടിയന്തിര സാഹചര്യമാണിതെന്ന് ആര്‍ബിഐ മനസ്സിലാക്കുകയും മതിയായ സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് ബാങ്കിംഗ് മേഖല പ്രത്യാശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here