H10N3 Virus ചൈനയിൽ.ഒന്നര വര്‍ഷത്തിനു മുന്‍പ് ചൈനയിലെ വുഹാനില്‍ നിന്ന് ഒരു വൈറസിന്റെ വാര്‍ത്ത കേട്ടിരുന്നപ്പോള്‍ നമ്മള്‍ അന്ന് അത് അത്ര കാര്യമാക്കിയില്ല,അതാണ് കോവിഡ് 19 . എന്നാല്‍ ഇപ്പോള്‍ കോവിഡിന്റെ പരിണിത ഫലം ലോകം അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്.അങ്ങനെ ഇരിക്കെ മറ്റൊരു വാര്‍ത്ത പുറത്ത് വരികയാണ്. പക്ഷിപ്പനിയുടെ H10N3 Virus വകഭേദം ലോകത്ത് ആദ്യമായി ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ ആണ് ഈ വിവരം അറിയിച്ചത്.

H10N3 Virus ;ലക്ഷണങ്ങൾ

പനിയാണ് പ്രാഥമിക ലക്ഷണം എന്നാണ് കണ്ടെത്തൽ. പനിയെയും ലക്ഷണങ്ങളെയും തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാധാരണ രീതിയിൽ ഉള്ള പകർച്ചപ്പനി എന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ മെയ്‌ 28നാണ് H10N3 Virus ആണെന്ന് കണ്ടുപിടിച്ചത്.ഷെൻജിയാങ് നഗരത്തിൽ നിന്നുള്ള 41 കാരനായ രോഗി ഇപ്പോൾ സ്ഥിരതയുള്ള അവസ്ഥയിലാണെന്നും ഡിസ്ചാർജ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ നടത്തുന്ന സിജിടിഎൻ ടിവി റിപ്പോർട്ട് ചെയ്തു.എന്നാൽ ഇയാൾക്ക് എങ്ങനെ ആണ് ഈ രോഗം ബാധിച്ചത് എന്ന് അറിയാൻ കഴിഞ്ഞില്ല.കോഴിയിറച്ചിയിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് H10N3 Virus ബാധ. പകർച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ആരോഗ്യ അധികൃതർ പറഞ്ഞു.കോഴിയിറച്ചിയിലെ അപകട സാധ്യത കുറഞ്ഞ വൈറസ് ആണ് H10N3 Virus. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ഉള്ള വ്യാപനത്തിന് സാധ്യത കുറവാണ്.പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് ഇത്‌. ഈ കാര്യങ്ങൾ വ്യകതമാക്കിയത് നാഷണൽ ഹെൽത്ത്‌ കമ്മീഷൻ ആണ്.

പക്ഷിപ്പനി പടര്‍ത്തുന്ന ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് വൈറസിന്‍റെ നിരവധി വകഭേദങ്ങള്‍ മുമ്പ് പല ഇടത്തും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒന്ന് ആദ്യമായാണ്.ചൈനയിൽ ഏവിയൻ ഇൻഫ്ലുൻസ് വൈറസിന്റെ പലതരം അക്രമങ്ങൾ ഉണ്ട്. കൂടുതൽ ആയും കോഴിഫാമിൽ, ചിക്കൻ കടയിൽ ജോലി ചെയ്യുന്നവർക്കാണ്.എന്നാൽ H1N03 വൈറസ് ബാധിച്ച കേസുകൾ ഒന്നും മുമ്പ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നര വർഷം മുമ്പ് ലോകത്തിനെ ബാധിച്ച മഹാമാരിയുടെ തുടക്കവും ഇവിടെ നിന്നാണ്.അത് കൊണ്ട് തന്നെ ഈ രോഗത്തെ ഭയക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമാണ് (H5N8) എച്ച് 5 എൻ 8 (ബേർഡ് ഫ്ലൂ വൈറസ് എന്നും അറിയപ്പെടുന്നു).(H5N8) എച്ച് 5 എൻ 8 മനുഷ്യർക്ക് കുറഞ്ഞ അപകടസാധ്യത മാത്രമേ നൽകുന്നുള്ളൂവെങ്കിലും കാട്ടുപക്ഷികൾക്കും കോഴിയിറച്ചികൾക്കും ഇത് മാരകമാണ്.

2016-17 കാലത്ത് ഏകദേശം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാൻ കാരണമായത് പക്ഷിപ്പനിയുടെ H7N9 വകഭേദം ആണ് . എന്നാല്‍ അതിനു ശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു മുന്‍പ് ലോകത്ത് ഒരിടത്തും H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കി. ആലപ്പുഴയിലും കുട്ടനാട്ടിലും കഴിഞ്ഞ വർഷം ആയിരക്കണക്കിന് താറാവുകളുടെയും കോഴികളുടെയും നാശത്തിന് വഴിയൊരുക്കിയത് H5N8 ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ്.പുതിയ വൈറസ് ബാധ കണ്ടെത്തിയ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിച്ചിരുന്നു. എന്നാൽ അവരിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് നാഷണൽ ഹെൽത്ത്‌ കമ്മീഷൻ അറിയിച്ചു. നിലവിൽ ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് അവർ വ്യകതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here