ORC PROJECT Assistant, Rescue officer

0
214
ORC PROJECT Assistant

ORC PROJECT Assistant :നമ്മുടെ കുട്ടികളുടെ കാര്യത്തിൽ നാമോരോരുത്തരും കാണിക്കുന്ന ഉത്തരവാദിത്വമാണ് അവരുടെ തിരിച്ചറിവുകൾ. അതിൽ മാതാപിതാക്കൾക്കും പൊതുസമൂഹത്തിനും അധ്യാപകർക്കും പങ്കുണ്ട്. നമ്മുടെ കുട്ടികൾക്ക് നമ്മൾ നൽകുന്ന സ്നേഹവും പരിചരണവും അവരുടെ സ്വഭാവത്തെ സ്വാധീനിക്കും. കുട്ടികളോട് നമ്മൾ കാണിക്കുന്ന കൂട്ടുത്തരവാദിത്വം നഷ്ടമായിരിക്കുന്നു എന്നതിന് തെളിവുകൾ ഉണ്ട്. അവരിലെ അനാരോഗ്യകരമായ പ്രവണത അതാണ് വ്യക്തമാക്കുന്നത്. മാറുന്ന കാലത്തിനൊപ്പം നമ്മുടെ കുട്ടികളും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കുട്ടികളിൽ പലരും പലതരം മാനസിക പിരിമുറുക്കത്തിൽ ആവുന്നു. മാനസികവും വൈകാരികവുമായ വെല്ലുവിളികളെ നേരിടാനാവാതെ കുട്ടികൾ തളരുന്നു. കുട്ടികളിലെ അനാരോഗ്യകരമായ പ്രവർത്തനങ്ങൾ നമ്മൾ അവരോട് കാണിക്കുന്ന ഉത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിനുള്ള തെളിവാണ്. ഈ യാഥാർത്ഥ്യത്തിൽ നിന്നും ഉടലെടുത്ത പദ്ധതിയാണ് ORC.നമുക്ക് നാളെയുടെ വാക്ദാനങ്ങൾ ആയ കുട്ടികൾക്കായി കൈ കോർക്കാം. (Our Responsibility to Children).

ഏതൊരു വ്യക്തിയുടെയും സ്വകാര്യ അഹങ്കാരമാണ് സ്വന്തമായി ഒരു ജോലി.നിങ്ങൾ സ്വപ്നം കാണുന്ന ജോലി ലഭിക്കാൻ എന്തൊക്കെ ചെയ്യണം. സ്വപ്നം കാണുന്ന ജോലി യാഥാര്‍ഥ്യമാക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ എത്ര പേര്‍ വിശ്വസിക്കും. സാമൂഹ്യ മാധ്യമങ്ങളും നെറ്റ് വര്‍ക്കിങും ഏറെ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ ഇതൊക്കെ വിശ്വസിച്ചേ പറ്റൂ.അത്തരം ജോലി സാധ്യതകളിലൊന്ന് ഇവിടെ നൽകുന്നു.കാസര്‍കോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസര്‍, ORC PROJECT Assistant തുടങ്ങിയ തസ്തികളിൽ ജോലി.

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജോലി. രണ്ട് തസ്തികകളിലേക്ക് ഒഴിവുകൾ രേഖപ്പെടുത്തി.കാസർഗോഡ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലാണ് ഒഴിവുകൾ. സംയോജിത ശിശു സംരക്ഷണ ഭാഗമാണ് കാസർഗോഡ്. ശരണബാല്യം റെസ്ക്യൂ ഓഫീസർ, ORC PROJECT Assistant എന്നീ തസ്തികളിലാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടാവുക. ഒരു വർഷത്തേക്കാണ് ഉദ്യോഗാർഥികളെ നിയമിക്കുന്നത്.

ORC Project Assistant യോഗ്യത മാനദണ്ഡം

ORC പ്രൊജക്റ്റ് അസിസ്റ്റന്റ് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാം. ഈ ജോലിക്ക് ശമ്പളം 21850 രൂപയാണ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം എസ് ഡബ്ല്യു ആണ് യോഗ്യത. അല്ലെങ്കിൽ ബി.എഡ്. അതുമല്ലെങ്കിൽ ORC പോലുള്ള പ്രൊജക്റ്റിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.ഈ ജോലിക്ക് പ്രായപരിധി നിലവിലുണ്ട്. 41 വയസ് കവിയാൻ പാടില്ല.2021 ഏപ്രിൽ 21 ആണ് വയസ് ആണ് പരിമിതി.

മറ്റൊരു തസ്തിക ശരണബാല്യം റെസ്ക്യൂ ഓഫീസറാണ്. ഇതിന്റെ യോഗ്യതയും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം എസ് ഡബ്ല്യു ആണ്. അല്ലെങ്കിൽ എം എ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി ഇതിനും അനിവാര്യമാണ്. ഏപ്രിൽ 21ന് 30 വയസ്സ് കവിയരുത്.

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. ആയതിനാൽ മെയ് 15 വരെ അപേക്ഷിക്കാം. നോക്കിയ കാസർകോട് ജില്ലക്കാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം ചുവടെ ലഭ്യമാണ്. അപേക്ഷാ ഫോറം ലഭിക്കാൻ 04994-256990 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ 6235142024 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടണം. അപേക്ഷയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരുപക്ഷേ ഇന്റർവ്യൂ അടിസ്ഥാനത്തിലും.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില. സിവിൽ സ്റ്റേഷൻ വിദ്യാനഗർ; കാസർഗോഡ്

LEAVE A REPLY

Please enter your comment!
Please enter your name here