Whatsapp Privacy policy അംഗീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുകയാണ്. പുതിയ നയങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും വാട്‌സ്‌ആപ്പ് സേവനം ലഭ്യമല്ലാതാകുകയോ ഉപയോക്താക്കളുടെ നിലവിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ഇല്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വാട്‌സ്‌ആപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെയും വിവിധ വിവര സ്വകാര്യതാ അവകാശ പ്രവര്‍ത്തകരുടെയുമെല്ലാം ഇടപെടലിനെ തുടര്‍ന്നാണ് കമ്ബനി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്ബര്‍, ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ബിസിനസ് പങ്കാളികളുമായി പങ്കുവയ്ക്കുന്നതടക്കമുള്ളതാണ് വാട്സ്‌ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയങ്ങള്‍.

ഇത് പരസ്യം അടക്കമുള്ള ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനിടയുണ്ട്.എന്നാല്‍, പുതിയ നയങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെങ്കിലും ചില സവിശേഷതകള്‍ നഷ്ടപ്പെടുമെന്നാണ് ഇപ്പോള്‍ വാട്സ്‌ആപ്പ് അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച്‌ വാട്സ്‌ആപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മെയ് 15 എന്ന സമയപരിധിക്കു ശേഷം വാട്‌സ്‌ആപ്പ് സേവനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നമ്മള്‍ എപ്പോള്‍ വാട്‌സാപ്പ് തുറന്നാലും വരുന്നൊരു അറിയിപ്പുണ്ട്. വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം കൊണ്ടുവരുന്നു അതിന് ഞാന്‍ അനുകൂലിക്കുന്നു എന്ന് ക്ളിക്ക് ചെയ്യണം എന്നാവശ്യപ്പെട്ടുള‌ളതാണത്.Whatsapp New privacy policy അംഗീകരിക്കാത്തവർക്ക് ഭാവിയിൽ പ്രതിസന്ധി ഉണ്ടായേക്കാം.

whatsapp privacy policy അംഗീകരിച്ചില്ലെങ്കിൽ ;

  • പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും ആരുടെയും വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടില്ല. വാട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാകുകയും ഇല്ല.
  • ഏതാനും ആഴ്ചകള്‍ക്കുശേഷം ഫോണ്‍കോളുകളും സന്ദേശങ്ങളും വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കും. ഇതോടെ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങളും വിഡിയോ-ഓഡിയോ കോളുകളും ലഭിക്കാതെയാകും.
  • അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടാല്‍ പിന്നീട് ചാറ്റ് ഹിസ്റ്ററിയോ ബാക്കപ്പോ തിരിച്ചുലഭിക്കില്ല. എല്ലാ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍നിന്നും പുറത്താക്കപ്പെടുകയും ചെയ്യും.
  • പുതിയ നയങ്ങള്‍ അംഗീകരിക്കാത്തവര്‍ക്ക് ആന്‍ഡ്രോയ്ഡ്-ഐഫോണുകളില്‍ വാട്‌സ്‌ആപ്പ് ഹിസ്റ്ററി സൂക്ഷിക്കാനും അക്കൗണ്ട് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തുവയ്ക്കാനും സാധിക്കും.
  • പുതിയ നയങ്ങള്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ തുടര്‍ന്നും ഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് പുതിയ നയം അംഗീകരിക്കുന്നതുവരെ പരിമിതമായ സേവനങ്ങളായിരിക്കും ലഭിക്കുക
  • നിരന്തരമായ മുന്നറിയിപ്പു സന്ദേശങ്ങള്‍ ലഭിച്ചിട്ടും അംഗീകരിച്ചില്ലെങ്കില്‍ നിഷ്‌ക്രിയമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള വാട്സ്‌ആപ്പിന്‍റെ നയമനുസരിച്ചുള്ള നടപടിയുണ്ടാകും.
  • നയങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചാറ്റ്‌ലിസ്റ്റിലേക്കുള്ള പ്രവേശനം ആദ്യം തടയപ്പെടും. ഇതേസമയത്തും ഇങ്ങോട്ടുവരുന്ന വിഡിയോ-ഓഡിയോ കാളുകള്‍ അറ്റന്‍ഡ് ചെയ്യാനാകും. മിസിഡ് വിഡിയോ-ഓഡിയോ കോളുകളില്‍ തിരിച്ചുവിളിക്കാനും ഇങ്ങോട്ട് ലഭിച്ച സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചത്. തങ്ങളുടെ നയം അംഗീകരിക്കാന്‍ ഫെബ്രുവരി 8 വരെ കമ്ബനി സമയവും അനുവദിച്ചു. എന്നാല്‍ വ്യാപക വിമര്‍ശനമുണ്ടായതോടെ അത് നീട്ടിവയ്‌ക്കേണ്ടി വന്നു. വാട്‌സപ്പ് നയം തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.ഫേസ്‌ബുക്കുമായി തങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിന് തയ്യാറാണെന്ന് സമ്മതിക്കുന്നതാണ് പുതിയ സ്വകാര്യതാ നയത്തില്‍ പ്രധാനം. പ്രത്യേകിച്ച്‌ ബിസിനസ് അക്കൗണ്ടുകള്‍ ഇങ്ങനെ ചെയ്‌തേ മതിയാകൂ. ഒപ്പം നിലവിലെ ചാ‌റ്റുകള്‍ സുരക്ഷിതമാണെന്ന വാഗ്ദാനവും. എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്‌ബുക്ക് തന്നെ ചോര്‍ത്തി നല്‍കിയെന്ന വിവാദത്തിന് ശേഷവും വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവയ്‌ക്കാന്‍ തയ്യാറാകണമെന്ന ആവശ്യം വലിയ വിമര്‍ശനം ഉണ്ടാക്കിയിട്ടുണ്ട്.ഭൂരിഭാഗം വ്യക്തികളും ഉപയോഗിക്കുന്ന ഒരു പ്ലാറ്റഫോം ആണ് Whatsapp.അടിക്കടി മാറി വരുന്ന Whatsapp privacy policy വൻ പ്രധിഷേധം സൃഷ്ടിക്കുന്നുണ്ട്.എല്ലാവരും ഒരുപോലെ ആസ്വദിച്ചു ഉപയോഗിക്കുന്ന സോഷ്യൽ മിഡിയയിൽ ഒന്നാണ് വാട്സ്ആപ്പ്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ വാട്‌സാപ്പ് ഡിലീ‌റ്റ് ചെയ്യുകയൊന്നുമില്ല എന്നാണ് അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here