RTPCR നിരക്ക് കുറച്ചതിൽ സ്വകാര്യലാബുകൾ ഹർജി നൽകി

0
138

RTPCR. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. കോവിഡ്പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കൊറോണ ടെസ്റ്റ്‌ ആയ RTPCR നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി പ്രശംസിച്ചു.നിരക്ക് കുറച്ച്‌ ഉത്തരവ് ഇറക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. സംസ്ഥാനത്ത് ‌ കോവിഡ്‌ പരിശോധനയ്‌ക്കു ആര്‍ടിപിസിആര്‍. ടെസ്‌റ്റ്‌ നിരക്ക്‌ 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യ ലാബ്‌ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു 4500 രൂപ ഈടാക്കാമെന്നു സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 1700 രൂപയാണ്‌ ഈടാക്കിയിരുന്നത്‌. എന്നാല്‍ ഈ ഉത്തരവ്‌ ഭേദഗതി വരുത്തി ആര്‍.ടി.പി.സി.ആറിനു 500 രൂപയാക്കി പുതുക്കി നിശ്‌ചയിച്ച നടപടിയാണ്‌ ലാബ്‌ ഉടമകള്‍ ചോദ്യം ചെയ്‌തത്‌. ലാബുകള്‍ക്കുണ്ടാവുന്ന സാമ്ബത്തിക നഷ്‌ടം പരിഹരിക്കുന്നതിന്‌ സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

സർക്കാരിന് കോടതിയുടെ പ്രശംസ:RTPCR നിരക്ക് കുറച്ചതിന്

RTPCR നിരക്ക് കുറച്ച് ഇതിനെക്കുറിച്ചുള്ള സ്വകാര്യ ലാബുകളുടെ പരാതികൾ പരിഗണിക്കുന്നതിനായി ഹർജി ഏഴാം തീയതി ലേക്ക് മാറ്റിയിരിക്കുന്നു.വാക്സിനേഷൻ ക്യാമ്പുകളിലെ തിരക്കിനെ ചോദ്യം ചെയ്തു കൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് കേരള ഹൈക്കോടതി. ഒരു കാരണവശാലും ബാലപ്രയോഗം ഉണ്ടാകരുത്. വാക്സീനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കക്ഷി ചേര്‍ക്കും. സംസ്ഥാന പോലീസ് മേധാവിയെയും കക്ഷി ചേര്‍ക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്ബില്‍ അടക്കം നല്‍കിയ ഹര്‍ജിയിലാണ് കേരള സര്‍ക്കാരിനെ ഹൈക്കോടതി പ്രശംസിച്ചത്. നിരക്ക് കുറച്ച്‌ ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.അതേസമയം, സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു.

കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്‍കേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികള്‍ ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ല. 10 പേരുള്ള വാര്‍ഡില്‍ ഓരോ രോഗിയില്‍ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം തരംഗം കൂടുതല്‍ ആളുകളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും. അതിനാല്‍ സര്‍ക്കാര്‍ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതം. ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

RTPCR നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള സ്വകാര്യ ലാബുകളുടെ ഹര്‍ജി ഏഴാം തീയതി വീണ്ടും പരിഗണിക്കാനായി മാറ്റി. RTPCR നിരക്ക് കുറച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവിറക്കാന്‍ അധികാരമുണ്ടോയെന്ന് അപ്പോഴേക്കും അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നിലപാട് അറിയിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുപറഞ്ഞു. ലാബ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here