പബ്ജിയുടെ നിർമാതാക്കളായ ക്രാഫ്റ്റൺ PUBG പുതിയ രൂപത്തിൽ ഇന്ത്യയിൽ എത്തിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്ന പേരിൽ എത്തുന്ന ഗെയിം ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായിരിക്കും. പഴയ പബ്ജി മൊബൈൽ പുതിയ രീതിയിൽ ഇന്ത്യക്ക് വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നത്.ഇന്ത്യൻ പതാകയുടെ ത്രിവർണങ്ങളും, പുതിയ പേരുമായി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിം ഇന്ത്യയിൽ എത്തുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഇപ്പോൾ ലഭ്യമായ പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്. അത് അറിയാൻ ആയി തുടർന്ന് വായിക്കാം.

PUBG പുതിയ മാറ്റങ്ങൾ അറിയാം

മുൻകൂട്ടി രജിസ്റ്റർ ചെയ്യുക : ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിം ഇറങ്ങുന്നതിന് മുൻപ് തന്നെ ഗെയിമിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ഇന്ത്യയിൽ ഇറങ്ങുന്നതിന് മുൻപ് കളിക്കാനും സാധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയുന്നത് ഇന്ത്യക്കാർക്ക് മാത്രം ആയിരിക്കും.

പുതിയ പ്രൈവസി: പബ്ജി മൊബൈൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിരോധിച്ചത് അതിലെ പ്രൈവസി പ്രശ്നങ്ങൾ മുൻനിർത്തി ആയിരുന്നു. PUBG ക്ക് എതിരെ പ്രധാനമായി ഉണ്ടായിരുന്ന ഒരു ആരോപണം ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കുന്നു എന്നതായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ആ പ്രശ്നം പരിഹരിച്ച് കൂടുതൽ പ്രൈവസി നൽകിക്കൊണ്ടാണ് എത്തുക.ഗെയിമിന്റെ പുതിയ പോളിസി വ്യകതമാക്കുന്നത് ഇപ്രകാരം ആണ്. ”നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇന്ത്യയിലും സിംഗപ്പൂരിലുമുള്ള സെർവറുകളിൽ മാത്രമെ സൂക്ഷിക്കുകയുള്ളു. എന്നിരുന്നാലും നിയമപരമായ രീതിയിൽ നിങ്ങളുടെ ഡാറ്റ മറ്റു രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ഗെയിം കളിക്കുന്നതിന്റെ ആവശ്യങ്ങൾക്കായി പങ്കുവെച്ചേക്കും. മറ്റിടങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോഴും ഇന്ത്യയിൽ ലഭിക്കുന്ന സുരക്ഷ നിങ്ങളുടെ ഡാറ്റ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.”പബ്ജി മൊബൈൽ ഇന്ത്യയ്ക്ക് ഇന്ത്യൻ കളിക്കാരുടെ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും മുൻ‌ഗണനയായിരിക്കുമെന്ന് കമ്പനി പറയുന്നു. സുരക്ഷയെ ശക്തിപ്പെടുത്തുന്നതിന് സ്റ്റോറേജ് സിസ്റ്റങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇത് പതിവായി കണക്കെടുപ്പുകളും പരിശോധനകളും നടത്തുമെന്നും കമ്പനി പറഞ്ഞു.

18 വയസിന് താഴെ ഉള്ളവർക്ക് നിയന്ത്രണം: ചെറിയ കുട്ടികൾ തന്നെ PUBG അഡിക്റ്റ് ആയിരുന്നു. അതിനാൽ 18 വയസ്സിൽ താഴെയുള്ളവർക്ക് പുതിയ നിയന്ത്രണങ്ങൾ ഉണ്ട്.ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എത്തുന്നത് ഇപ്രകാരം ആയിരിക്കും. മാതാപിതാക്കളുടെയോ, രക്ഷാകർത്താവിന്റെയോ മൊബൈൽ നമ്പർ നൽകി വേണം ഇവർ ഗെയിം രജിസ്റ്റർ ചെയ്യാൻ. പതിനെട്ടിൽ താഴെ ഉള്ളവർക്ക് ദിവസേന 3 മണിക്കൂർ മാത്രമായിരിക്കും ഗെയിം കളിക്കാൻ സാധിക്കുക. 7000 രൂപക്ക് മുകളിലുള്ള ഇൻ-ആപ്പ് പർച്ചേസുകൾ നടത്താനും ഇവർക്ക് സാധിക്കില്ല. എന്നാൽ കമ്പനി കളിക്കാരുടെ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതിൽ വ്യക്തതയില്ല.ഇന്ത്യൻ ഗെയിമർമാരെ പ്രത്യേകിച്ച് ലക്ഷ്യമിട്ട്, ഗെയിമിനകത്തെ ഉള്ളടക്കം പ്രാദേശിക ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ക്രമീകരിക്കും. കുട്ടികൾക്ക് ആരോഗ്യകരമായ ഗെയിംപ്ലേ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഗെയിം സമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു സവിശേഷതയും ഇതിൽ ഉൾപ്പെടും

PUBG മൊബൈൽ ഇന്ത്യയുടെ റിലീസ് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഗെയിം ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.കളിക്കാരുമായി ആശയവിനിമയം നടത്താനും അവർക്ക് പ്രാദേശിക സേവനങ്ങൾ നൽകാനും സഹായിക്കുന്ന ഒരു ഇന്ത്യൻ ഉപസ്ഥാപര സൃഷ്ടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പബ്ജി വ്യക്തമാക്കി. ബിസിനസ്സ്, ഇലക്ട്രോണിക് സ്പോർട്സ്, ഗെയിം ഡവലപ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന നൂറിലധികം ജീവനക്കാരെ ഈ വിഭാഗത്തിൽ നിയമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. ഗെയിമിംഗ് സേവനം ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ബിസിനസുകളുമായി ചേർന്ന് ഇത് പ്രവർത്തിക്കും. ഇതിനായി രാജ്യത്ത് 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ പബ്ജിയുടെ മാതൃസ്ഥാപനമായ ക്രാഫ്റ്റൻ ഇൻകോർപറേറ്റഡ് പദ്ധതിയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here