മുംബൈ:മഹാമാരി അതീവ ഗുരുതരമായ India ക്ക് സഹായഹസ്‌തവുമായി ആദ്യം എത്തിയ ക്രിക്കറ്റ് താരങ്ങള്‍ ഓസ്‌ട്രേലിയയിൽ നിന്നാണ്.പേസര്‍ പാറ്റ് കമ്മിന്‍സ് 50,000 ഡോളര്‍ യൂണിസെഫ് വഴി കൈമാറുമെന്ന് അറിയിച്ചിരുന്നു. ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിന്‍(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുൽക്കരും വിരാട് കോലിയും ശിഖര്‍ ധവാനും ശ്രീവാത്‌സ് ഗോസ്വാമിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളും ഐപിഎല്‍ ക്ലബുകളും സഹായഹസ്‌തവുമായി രംഗത്തെത്തി.അലന്‍ ബോര്‍ഡര്‍ക്ക് പുറമെ ബ്രെറ്റ് ലീ, എല്ലിസ് പെറി, അലീസ ഹീലി, അലക്‌സ് ബ്ലാക്ക്‌വെല്‍, ജോഷ് ഹേസല്‍വുഡ്,മിച്ചല്‍ സ്റ്റാര്‍ക്ക്, മെഗ് ലാന്നിംഗ്, മൈക്ക് ഹസി, സ്റ്റീവ് സ്‌മിത്ത്.പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്‌ന്‍, റാച്ചേല്‍ ഹേയ്‌നസ് തുടങ്ങിയവരാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ഇന്ത്യക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. ‘ഹൃദയഭേദകമാണ് ഇന്ത്യയിലെ സാഹചര്യം’ എന്നാണ് അലൻ ബോർഡറുടെ വാക്കുകൾ.

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി Indian ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും തുക കണ്ടെത്തിയത്. ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് ഏഴിന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്. ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേര്‍ന്ന് രണ്ട് കോടി രൂപ നല്‍കിയാണ് ക്യാംപയിന് തുടക്കമിട്ടത്. ലഭിച്ച 11 കോടി കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കം. സാമ്പത്തിക സഹായം നല്‍കിയവര്‍ക്ക് കോലിയും അനുഷ്‌കയും നന്ദിയറിയിച്ചു.

India ഒറ്റയ്ക്കല്ല ;കൈത്താങ്ങുമായി ഓസ്‌ട്രേലിയൻ താരങ്ങൾ

India യുടെ കൊവിഡ് പോരാട്ടത്തിന് ധനസമാഹരണ ക്യാംപയിനുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ താരങ്ങൾ. യൂണിസെഫ്ഓസ്‌ട്രേലിയ പുറത്തുവിട്ട വീഡിയോ വഴി ആണ് താരങ്ങൾ ഇന്ത്യക്കായി സഹായം തേടുന്നത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ അലന്‍ ബോര്‍ഡര്‍ അടക്കമുള്ള മുന്‍താരങ്ങളും സമകാലിക ക്രിക്കറ്റര്‍മാരും ഇവരിലുണ്ട്.

യൂണിസെഫ് ഓസ്‌ട്രേലിയ വഴി ഫണ്ട് ശേഖരിക്കാനുള്ള ശ്രമങ്ങളിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നേരത്തെ നല്‍കിയ 37 ലക്ഷം രൂപയുടെ പ്രാഥമിക സഹായത്തിന് പുറമെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും ധനസമാഹരണ ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സ് 50,000 ഡോളറും മുന്‍ താരം ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ നിക്കോളാസ് പുരാനാണ്(ഐപിഎല്‍ പ്രതിഫലത്തിന്‍റെ ഒരു ഭാഗം) സഹായധനം പ്രഖ്യാപിച്ച മറ്റൊരു വിദേശ താരം.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും(1 കോടി രൂപ), ശിഖര്‍ ധവാനും(20 ലക്ഷം രൂപ), ശ്രീവാത്‌സ് ഗോസ്വാമിയും(90,000 രൂപ), ജയ്‌ദേവ് ഉനദ്‌കട്ടും(ഐപിഎല്‍ സാലറിയുടെ 10 ശതമാനം). പാണ്ഡ്യ സഹോദരന്‍മാരും(200 ഓക്‌സിജന്‍ കോൺസെൻട്രേറ്റര്‍) സഹായഹസ്‌തവുമായി രംഗത്തെത്തി. എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളും ഇന്ത്യക്ക് കൊവിഡ് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

India ഒറ്റയ്ക്കല്ല. എല്ലാ കാര്യത്തിനും ഇന്ത്യക്ക് കൂട്ടായി സമൂഹം ഉണ്ട്. ഓരോ വ്യകതികളുടെ സ്നേഹവും കരുതലും ഉണ്ട്.ഇന്ത്യ ഒറ്റയ്‌ക്കല്ല; കൈത്താങ്ങുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍, കൂടുതല്‍ പണം കണ്ടെത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here