കൊച്ചി:സാധാരണക്കാർക്ക് Paytm വമ്പിച്ച സഹായവുമായി രംഗത്ത്. രാജ്യത്ത് പാചക വാതക Gas cylinder കളുടെ വില ഏറ്റവും ഉയർന്ന നിരക്കിലാണ്.809 രൂപയ്ക്കാണ് ആളുകൾ സിലിണ്ടറുകൾ വാങ്ങുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയർന്ന തുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സിലിണ്ടറുകൾ വാങ്ങാൻ അവർ ബുദ്ധിമുട്ടും. ഇത്തരമൊരു സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സിലിണ്ടറുകൾ ലഭ്യമാക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ക്യാഷ്ബാക്ക് ഓഫറിലൂടെയാണ് പേടിഎം ഈ ആനുകൂല്യം ലഭ്യമാക്കുക.

പേടിഎം വഴി ആദ്യമായി എൽ‌പി‌ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഓഫറിന് അർഹതയുള്ളൂ. ആപ്പ് വഴി Gas cylinder ബുക്ക് ചെയ്ത് ബിൽ പേയ്മെന്റിന് ശേഷം 800 രൂപ മൂല്യമുള്ള ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും. ക്യാഷ്ബാക്കിനായി ഈ സ്ക്രാച്ച് കാർഡ് തുറക്കണം. 10 രൂപ മുതൽ 800 രൂപ വരെയുള്ള ക്യാഷ്ബാക്ക് ആണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്കുള്ള ഓഫർ ഈ മാസം 31 അവസാനിക്കും. ഇത് രണ്ടാമത്തെ തവണയാണ് പേടിഎം ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്.

പേടിഎം വഴി Gas cylinder എങ്ങനെ ബുക്ക് ചെയ്യാം?

  • Paytm ആപ്പ് തുറക്കുക.
  • പേടിഎം ആപ്പിലെ ഹോം സ്‌ക്രീനിലെ ‘show more’ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ഇടതുവശത്ത് കാണുന്ന ‘recharge and pay bills’ ഓപ്ഷനിൽ നിന്ന് Book a Gas cylinder തിരഞ്ഞെടുക്കുക.
  • ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയിൽനിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
  • രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ എൽപിജി ഐഡിയോ നൽകുക.വിശദാംശങ്ങൾ‌ നൽ‌കിയ ഉടൻ എൽ‌പി‌ജി ഐഡി, ഉപഭോക്തൃ നാമം, ഏജൻസി നാമം എന്നിവ സ്ക്രീനിൽ കാണാനാകും.
  • Gas cylinder ബുക്ക് ചെയ്യുന്നതിനുള്ള പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും
  • ഗ്യാസ് ബുക്കിങ്ങിനുള്ള പ്രമോ കോഡ് നൽകുക.

നേരത്തെ ഏപ്രിൽ 30 വരെയായിരുന്നു ഓഫറിന്റെ കാലാവധി. ക്യാഷ്ബാക്ക് ലഭിക്കാൻ ഉപഭോക്താക്കൾ കുറഞ്ഞത് 500 രൂപയുടെ പേയ്മെന്റെങ്കിലും നടത്തണം. ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആണ് ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കുക. സ്ക്രാച്ച് കാർഡ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തന്നെ അവ തുറക്കണം. അതിന് ശേഷം അവ ഉപയോഗിക്കാൻ കഴിയില്ലെന്ന കാര്യം പ്രത്യേകം ഓർക്കുക.

നിറച്ച സിലിണ്ടറിന്റെ നിരക്ക് 800 രൂപയിലധികം ഉയർന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൽപിജി സിലിണ്ടറുകൾ വളരെ ചെലവേറിയതാണ്. സിലിണ്ടറിന്റെ കുതിച്ചുയരുന്ന വില കുറയ്ക്കുന്നതിന്, പേടിഎം വൻ ഡിസ്‌കൗണ്ട് ഓഫർ നൽകിയിരിക്കുന്നു.Gas cylinder കൾക്ക് 800 രൂപയുടെ വലിയ കിഴിവ് ലഭിക്കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് മികച്ച അവസരം ആണ്. അത് പോലെ Amazon pay വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം . ആ ഉപഭോക്താക്കൾക്ക് 50 രൂപയുടെ ക്യാഷ്ബാക്ക് ആണ് ലഭിക്കുക. സിലിണ്ടർ ബുക്ക് ചെയ്ത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ പേ വാലറ്റിലേക്കാണ് തുക എത്തുക. തുക ക്രെഡിറ്റ് ചെയ്ത് കഴിഞ്ഞാൽ മെസേജ് ലഭിക്കും. അത് സ്ഥിരീകരിക്കുന്ന ഒരു മെസേജ് ആണ് ലഭിക്കുക. ഇൻ‌ഡെയ്ൻ, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയുടെ 14.2 കിലോഗ്രാം സിലിണ്ടറുകൾ ആപ്പ് വഴി ബുക്ക് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here