വർത്തമാനകാലത്തിൽ ഭക്ഷണപ്രിയരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അത് കൊണ്ട് Diet chart കളും ഒത്തിരി ഉണ്ട്.ഭക്ഷണ പഥാർത്ഥങ്ങൾ രുചി ഉള്ളത് എന്നറിഞ്ഞാൽ പിന്നീട് മറിച്ച് ചിന്തിക്കില്ല. ആരോഗ്യത്തിന് ഹാനികരം ആണെന്ന് ഉള്ള തോന്നലുകൾ പിന്നീട് ആണ് കടന്നു വരുന്നത്. നമ്മുടെ ആരോഗ്യവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.പലരും കണ്ടതെല്ലാം കഴിച്ച് തടി കൂടി വണ്ണം കുറക്കാൻ ഡയറ്റ് പ്ലാനുമായി നടക്കുന്നത് നമ്മുക്ക് കാണാൻ കഴിയും.കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റിൽ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.

തടി കുറയ്ക്കാൻ പട്ടിണി കിടന്നിട്ട് കാര്യമില്ല. ഭക്ഷണതിന്റെ അളവ് കുറച്ച് വണ്ണം കുറക്കാൻ ശ്രമിക്കുന്നവരും ഉണ്ട്.കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ Diet chart ൽ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ജ്യൂസുകളെ പരിചയപ്പെടാം…

Diet chart ലെ കലോറി കുറഞ്ഞ ജ്യൂസുകൾ

ഓറഞ്ച് ജ്യൂസ്: ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പഞ്ചസാര ഇടാത്ത ഓറഞ്ച് ജ്യൂസില്‍ കലോറി കുറവായിരിക്കും. അതിനാല്‍ ഇവയും ഡയറ്റിൽ ഉള്‍പ്പെടുത്താം.

തണ്ണിമത്തന്‍: ഇത് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് Diet chart ല്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസായി കുടിക്കാം. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം ഒഴിവാക്കാനും തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും.

ബീറ്റ്റൂട്ട്: ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ഇത്. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.മാത്രമല്ല. സൗന്ദര്യ സംരക്ഷണത്തിനും ഇത് നല്ലതാണ്.

വെള്ളരിക്ക ജ്യൂസ്:‌ ഇത് വളരെ നല്ലൊരു പരിഹാരമാർഗമാണ് Diet chart ഫോളോ ചെയ്യുന്നവർക്ക്.വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്കയും കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ലതാണ്.

അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വണ്ണം കുറയ്ക്കാൻ പല വഴികളും പരീക്ഷിച്ചു മടുത്തവരാണ് പലരും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ.തെറ്റായ സമയക്രമങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം തുടർന്നാൽ ദീർഘകാലത്തിൽ ഇത് ശരീരത്തിനും ദോഷഫലങ്ങൾ ഉണ്ടാക്കും.പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കൃത്യ സമയത്ത് തന്നെ അത്താഴം കഴിക്കുക.ഉറങ്ങാൻ പോകുന്നതിനു മൂന്ന് മണിക്കൂറു മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. ചിലര്‍ക്ക് രാത്രി വൈകി വിശക്കും.അത്തരക്കാർക്ക് Diet chart നെ ബാധിക്കാത്ത രീതിയിൽ ചുവടെ പറയുന്ന ഭക്ഷണം കഴിക്കാം.

രാത്രി വിശക്കുമ്പോള്‍ പച്ചക്കറികളോ പഴങ്ങളോ കൊണ്ടുള്ള സലാഡുകള്‍ കഴിക്കാം. ഇവ വിശപ്പ് അകറ്റുക മാത്രമല്ല. ആരോഗ്യത്തിന് നല്ലതാണ്. ഡയറ്റിന് യാതൊരു കോട്ടവും വരുത്തില്ല.ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി വിശക്കുമ്പോൾ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം.ഫൈബര്‍ ധാരാളം അടങ്ങിയ നേന്ത്രപ്പഴം വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ് നേന്ത്രപ്പഴം.നല്ലൊരു Diet chart ഫോളോ ചെയ്താൽ ആർക്കും വണ്ണം കുറയ്ക്കാം. ഒപ്പം വ്യായമവും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here