മൂന്നാർ: ദിനംപ്രതി Covid Virus ന്റെ ആക്രമണം വർധിച്ചു വരുന്നതിന്റെ ഫലങ്ങൾ നാം കണ്ടുവരികയാണ്.ഒന്നര വര്‍ഷമായി ഇടമലക്കുടിയില്‍ ഒരു പോസിറ്റീവ് ജനങ്ങളും സർക്കാരും ആരോഗ്യ പ്രവർത്തകരും ഒന്നടങ്കം കഷ്ടപെടുകയാണ്.കോകേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് വലിയ അത്ഭുതം ആണ്. കോവിഡ്പ്രതിരോധപ്രവര്‍ത്തനത്തില്‍ മാതൃക തീര്‍ക്കുകയാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് .ഇരുപത്തിയാറ് കുടികളിലായി മൂവായിരത്തോളം പേരാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് പുറത്ത് പോകാം. കുടിയില്‍ തിരികെ എത്തിയതിനു ശേഷം ഇയാള്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം. പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ 106 ചതുരശ്ര കിലോമീറ്റർ വനഭൂമിയുണ്ട്.

Covid Virus നെ അതിജീവിച്ച മനുഷ്യർ

ജനങ്ങളും Covid Virus പരസ്പരം മല്ലിട്ടു തുടങ്ങിയിട്ട് 2 വർഷം തികയാൻ ഇരിക്കുന്നു.എന്നാൽ ഇപ്പോഴും കൊറോണ വൈറസിനെ പുറം ലോകത്ത്​ നിർത്തിയ ഒരു ദേശമുണ്ട്​ ഈ കേരളത്തിൽ. ഇപ്പോൾ ആ ദേശം ലോകത്തിന്​ തന്നെ മാതൃകയാവുകയാണ്​.സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയായ ഇടുക്കിയിലെ ഇടമലക്കുടിയാണ്​ കോവിഡിനെ ഇപ്പോഴും അകലത്ത്​ നിർത്തിയിരിക്കുന്ന നാട്​. മുവായിരത്തോളം പേർ താമസിച്ചിട്ടും ഒരാൾക്കും കോവിഡ്​ വരാതിരിക്കാൻ ഈ ജനത കാണിച്ച സൂക്ഷ്​മതയാണ്​ ഏറ്റവും വലിയ പ്രതിരോധമായത്​.സംസ്ഥാനത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ആദ്യ നാൾ മുതൽ തന്നെ കോവിഡിനെ അകറ്റാൻ സാമൂഹിക അകലവും, സ്വന്തമായി ലോക്​ഡൗണും പ്രഖ്യാപിച്ചു.റേഷൻ ഒഴികെയുള്ള മറ്റെല്ലാത്തിനും മൂന്നാറിനെയാണ്​ ഈ​ പഞ്ചായത്ത്​ ആശ്രയിക്കുന്നത്​. ആഴ്​ചയിലൊരു ദിവസം സാധനങ്ങൾ വാങ്ങാനായി ഒരു ജീപ്പ്​ മൂന്നാറിലേക്ക്​ പോകും, അതായിരുന്നു കോവിഡിന്​ മുമ്പുള്ള പതിവ്​.എന്നാൽ Covid Virus വന്നതോടെ ഊരു മൂപ്പ​ന്റെയും ആരോഗ്യവകുപ്പി​െൻറയും പഞ്ചായത്തി​ന്റെയും നേതൃത്വത്തിൽ നാട്ടൂകുട്ടം കൂടി ഈ പതിവ്​ ഇനി വേണ്ടെന്ന്​ തീരുമാനിച്ചു.പകരം ഒരാൾ പോയി വേണ്ട സാധനങ്ങളെല്ലാം വാങ്ങിവരും. പോകുന്ന ആൾ രണ്ടാഴ്​ച കോറൻറീനിൽ പോകണമെന്നും തീരുമാനിച്ചു.പഞ്ചായത്തി​ന്റെ തീരുമാനം വന്നതോടെ വനം വകുപ്പധികൃതരും പുറത്ത്​ നിന്നുള്ളവർക്ക്​ ഇടമലക്കുടിയിലേക്ക്​ പോകാൻ അനുമതി നൽകുന്നില്ല. ഇതിനൊപ്പം മൂപ്പ​െൻറ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംഘവും പ്രദേശത്തുണ്ട്​. തെരഞ്ഞെടുപ്പ്​ കാലത്ത്​ പോലും ഈ പ്രോ​ട്ടോക്കോൾ പാലിച്ചാണ്​ അവർ വോട്ട്​ ചെയ്​തത്​.

ദിനംപ്രതി കോവിഡ് കേസുകൾ 40000 എങ്കിലും നമ്മുടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോക്‌ഡോൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ ബോധവാന്മാർ ആകുന്നില്ല.Covid Virus വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് അനായാസം പടരുന്നുണ്ട്. എന്നിരുന്നാലും ജനങ്ങൾ പഠിക്കുന്നില്ല. സ്വന്തം വീടുകളിൽ എത്തുന്നത് വരെ. ദിനംപ്രതി Covid Virus ബാധിച്ച് രോഗികളുടെ എണ്ണം കൂടുകയും അതിനോടൊപ്പം തന്നെ മരണനിരക്കും കൂടുന്നു. ഈ അവസ്ഥ മറികടക്കാൻ സർക്കാർ ലോക്‌ഡോൺ പ്രഖ്യാപിച്ചിട്ടും ആരും അടങ്ങിയിരിക്കാൻ തയ്യാറല്ല. അനാവശ്യമായി പുറത്തിറങ്ങി രോഗം സമ്പാദിക്കുന്നവർക്ക് ഈ പഞ്ചായത്ത് ഒരു മാതൃകയാണ്. പഞ്ചായത്ത് മാത്രമല്ല അവരെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്ന ഈ ഗോത്രവർഗക്കാർ വലിയൊരു മാതൃകയാണ്.ആളുകൾ‌ക്ക് മാസ്കുകളും സാനിറ്റൈസറുകളും പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം അത് ഉത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ടെന്നും ഇഡമലക്കുടി പഞ്ചായത്ത് സെക്രട്ടറി വർ‌ഗീസ് പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്ന പ്രദേശത്തെ ഗിരിജൻ സഹകരണ സംഘവും വിതരണത്തിൽ ഏർപ്പെടുന്നവരും കോവിഡ് -19 ൽ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here