Covid Vaccination: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കടക്കം കൊവിഡ് പ്രതിരോധ വാക്‌സിനായുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. കോവിന്‍ (CoWIN) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിന് രജിസ്ട്രര്‍ ചെയ്യാം. രജിസ്ട്രര്‍ ചെയ്യുന്നതിനൊപ്പം അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് അറിയാനും വാക്സിന്‍ ലഭ്യത അറിയാനും കോവിന്‍ പോര്‍ട്ടല്‍ ഉപയോഗിക്കാം.വാക്സിനേഷന് വേണ്ടി രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്ബറും വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്താല്‍ മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ വിരങ്ങളും അവിടുത്തെ വാക്സിന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോഗ് ഇന്‍ ചെയ്യാതെയും കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഈ വിവരങ്ങള്‍ ലഭിക്കും.

ആരോഗ്യ സേതു ആപ്പ് വഴി Covid Vaccination രജിസ്റ്റർ ചെയ്യാം

  • ആരോഗ്യ സേതു ആപ്പ് സന്ദര്‍ശിച്ച്‌ ഹോം സ്‌ക്രീനിലെ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക.’
  • Covid Vaccination രജിസ്‌ട്രേഷന്‍’ തെരഞ്ഞെടുത്ത് ഫോണ്‍ നമ്ബര്‍ നല്‍കുക.
  • തുടര്‍ന്ന് ഫോണില്‍ ലഭ്യമാകുന്ന ഒടിപി നമ്ബര്‍ നല്‍കിയശേഷം ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍, കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷനുവേണ്ടി പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളിലെ ഘട്ടങ്ങള്‍ പാലിക്കുക.

18 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷന്‍ എവിടെ, എങ്ങനെ ചെയ്യാം?

CoWIN.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിൽ നിന്ന് Check your nearest vaccination center and slots availability’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അപ്പോൾ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും എവിടെയെല്ലാം വാക്സിന്‍ സ്റ്റോക്ക് ഉണ്ടെന്നും അറിയാന്‍ കഴിയും.Covid Vaccination ന് വേണ്ടി രജിസ്ട്രര്‍ ചെയ്യാത്തവര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും. മൊബൈല്‍ നമ്ബറും ഒടിപി നമ്ബറും ഇതിന് ആവശ്യമില്ല.സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്തോ വാക്സിന്‍ കേന്ദ്രങ്ങളുടെ വിവരം ലഭ്യമാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.അല്ലെങ്കിൽ പിൻകോഡ് നൽകിയോ മനസ്സിലാക്കാം.എന്നാല്‍ വാക്സിനേഷന് വേണ്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കില്ല. അതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യുകയോ ലോഗ് ഇന്‍ ചെയ്യുകയോ വേണം.

കോവിന്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി

  • കോവിന്‍ വെബ്‌സൈറ്റില്‍ https://www.cowin.gov.in രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവേഴ്‌സെല്‍ഫ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.മൊബൈല്‍ ഫോണ്‍ നമ്ബര്‍ രേഖപ്പെടുത്തി ഒടിപി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക..
  • തുടർന്ന് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്ബര്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • Covid Vaccination രജിസ്റ്റർ ചെയ്യാനായി ‘രജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍ പേര്, ലിംഗം, ജനന തിയതി, ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ‘രജിസ്റ്റര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിനുള്ള ഓപ്ഷന്‍ ലഭിക്കും.രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ പേരിന് അടുത്തുള്ള ‘ഷെഡ്യൂള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ പിന്‍ കോഡ് നല്‍കി തിരയുക.
  • പിന്‍ കോഡിലെ കേന്ദ്രങ്ങള്‍ ലഭ്യമാവുന്നതോടെ തിയതിയും സമയവും തിരഞ്ഞെടുത്ത് ‘കണ്‍ഫേം’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ഒറ്റ ലോഗിന്‍ വഴി നിങ്ങള്‍ക്ക് നാല് അംഗങ്ങളെ വരെ Covid Vaccination ന് വേണ്ടി ചേര്‍ക്കാന്‍ കഴിയും.

കോവിഡ് ദിനം പ്രതി വർദ്ധിക്കുന്നതിനാൽ എല്ലാവരും വാക്സിൻ നിർബന്ധമായും എടുത്തിരിക്കുക. ഒരു പരിധി വരെ നമുക്ക് മരണ നിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. പ്രതിരോധ ശക്തിയും ഇതിലൂടെ ലഭിക്കുന്നു. ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ ലോക ദുരന്തത്തെയും തോൽപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here