.നിയന്ത്രണം നഷ്ടപ്പെട്ട china Rocket ഭാഗങ്ങള്‍ വാരാന്ത്യത്തോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന ഭയത്തിലാണ് ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലര്‍ച്ചെയോ China Rocket ഭൂമിയില്‍ പതിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലും റോക്കറ്റ് പതിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടണ്‍ ഭാരമുള്ള ഭാഗമാണ് വേര്‍പ്പെട്ടത്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങള്‍. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.

China പുത്തൻ വെളിപ്പെടുത്തലുമായി രംഗത്ത്

അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച്‌ China ക്ക് നേരെ കടുത്തവിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തില്‍ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച്‌ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്യുന്നു.ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാര്‍വാഡ്-സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്സിലെ ഗവേഷകന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പറഞ്ഞു..

China യുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും. യു.എസ്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചത്.അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കയാണ് China.റോക്കറ്റ് ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് തന്നെ കത്തി തീരാന്‍ ഇടയുണ്ടെന്നാണ് ചൈന പറയുന്നത്.അതു കൊണ്ട് തന്നെ അത് ആളുകളുടെ ജീവന് ഭീക്ഷണയാകില്ലെന്നും ചൈന പറഞ്ഞു. ഇത്തരത്തിലുള്ള Rocket കൾ ഒരു പ്രത്യേക സാങ്കേതിക രൂപകല്‍പ്പനയിലാണ് നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ അത് വീണ്ടും അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്ബോള്‍ കത്തി നശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിംഗ് പറഞ്ഞു.

china Rocket ഭൂമിയിലേക്ക്

ലോങ്‌ മാര്‍ച്ച്‌ 5ബി റോക്കറ്റിന്‍റെ പ്രധാന ഭാഗം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നുണ്ടോ എന്നത്‌ China നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചൈനയുടെ ആദ്യത്തെ സ്ഥിരം ബഹിരാകാശ നിലയത്തിന്‍റെ പ്രധാന മൊഡ്യൂള്‍ ഭ്രമണപഥത്തിലേക്ക് എത്തിച്ച റോക്കറ്റിന്‍റെ ഏറ്റവും പ്രധാന ഭാഗം ശനിയാഴ്ച ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രലോകം കണക്ക് കൂട്ടുന്നുണ്ട്.അതേസമയം ലോംഗ് മാര്‍ച്ച്‌ 5 ബി റോക്കറ്റിന്‍റെ പ്രധാന ഭാഗം നിയന്ത്രിക്കപ്പെടുന്നുണ്ടോ അതോ നിയന്ത്രണാതീതമായാണോ അന്തരീക്ഷത്തിലേക്ക് എത്തുന്നതെന്ന് ചൈനയുടെ ബഹിരാകാശ ഏജന്‍സി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ മറ്റൊരു ചൈനീസ് റോക്കറ്റ് ഇത്തരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പശ്ചിമാഫ്രിക്കയില്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ പതിച്ചിരുന്നു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രവചിക്കുന്ന റിസ്‌ക് സോണില്‍ ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവ ഉള്‍പ്പെടുന്നു.സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും അതിന്റെ പാതയെ ഗണ്യമായി മാറ്റുമെന്നാണ് വിലയിരുത്തല്‍.കേരളത്തില്‍ അടക്കമുള്ളവര്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് തലയ്ക്ക് മുകളിലും ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം. അല്ലെങ്കില്‍ അടങ്ങിയൊതുങ്ങി വീട്ടില്‍ കഴിയുക. ഇല്ലെങ്കിൽ china Rocket തലയിൽ പതിക്കും

LEAVE A REPLY

Please enter your comment!
Please enter your name here