Saudi Arabia ; യിൽ May 17 മുതൽ അന്താരാഷ്ട്ര യാത്രവിലക്ക് പിൻവലിക്കും എന്ന് സൗദി ആഭ്യന്തരമന്ത്രാലയം

0
249
Covid time international travelling, saudi Arabia
by quest looper

കോവിഡിനെ തുടർന്ന് സൗദിയിൽ നിലനിൽക്കുന്ന താൽക്കാലിക അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. May 17 ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രാജ്യത്തിൻറെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് സ്വദേശികൾക്ക് ചില മാനദണ്ഡങ്ങൾ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും അയൽരാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിയതാണ്. കോവിഡിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ Saudi Arabia അയൽ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കിയിരുന്നു.

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം Saudi Arabia യിലെത്തി ഏഴ് ദിവസങ്ങൾ വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കണം.ശേഷം ആർ. ടി.പി.സി.ആർ കോവിഡ് പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര.കോവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപപ്പ് നൽകിയിട്ടുണ്ട്.

Saudi Arabia അന്താരാഷ്ട്ര യാത്രക്കുള്ള മാനദണ്ഡങ്ങൾ

  • യാത്രക്കാർ കോവിഡ് പ്രതിരോധ വാക്സിൻ 2 ഡോസും കുത്തിവെച്ചവർ ആയിരിക്കണം. അല്ലെങ്കിൽ ഒരു ഡോസ് എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവർ ആയിരിക്കണം. ഈ കാര്യങ്ങൾ തവക്കൽനാ ആപ്പിൽ അപ്ഡേറ്റ് ചെയ്തിരിക്കണം.
  • കോവിഡ് അസുഖം ബാധിച്ച് ഭേദമായി ആറുമാസം കഴിഞ്ഞവർ ഈ കാര്യവും തവക്കൽനാ ആപ്പിൽ അപ്ഡേറ്റ് ചെയ്തിരിക്കണം.
  • 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് യാത്രചെയ്യാൻ പ്രത്യേക അനുമതി വേണം. കോവിഡിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

എന്നാൽ മെയ് 17 ന് അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്പോൾ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കുമെന്നോ നിലവിൽ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ചു വരും ദിവസങ്ങളിൽ അറിയിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിൽക്കുന്ന സൗദിയിൽ വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ വിലക്കുകൾ തുടരും. പെരുന്നാൾ ദിവസം ലോക് ഡൗൺ ഏർപെടുത്തേണ്ട ആവശ്യമില്ല എന്നതാണ് വെളിപ്പെടുത്തൽ.പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നതാണ് സന്തോഷകരമായ കാര്യം.

നിലവിൽ അന്താരാഷ്ട്ര യാത്രവിലക്കിൽ മാറ്റം വന്നില്ല മെയ്‌ 17 പുലർച്ചെ 1 മണിമുതൽ എല്ലാ രീതിയിലും യാത്രകൾ ആരംഭിക്കും എന്നാണ് പുതിയ വെളിപ്പെടുത്തൽ.ദിവസേനയുള്ള COVID കേസുകളുടെ എണ്ണം മൂന്നക്ക ശ്രേണിയിൽ തിരിച്ചെത്തിയതോടെ, സൗദികളോട് അവരുടെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അപ്പ് ചെയ്യാനും ഒത്തുചേരലുകൾ ഒഴിവാക്കാനും ആവശ്യമായ എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും മന്ത്രാലയം ആവശ്യപെട്ടു.വാക്സിനേഷനു ശേഷമുള്ള തീവ്രമായ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആർക്കും ടെറ്റാമൻ ക്ലിനിക് സന്ദർശിക്കാം എന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട എന്തിനുവേണ്ടിയും നിയുക്ത ആപ്ലിക്കേഷൻ വഴി നിയമനങ്ങൾ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here