Covid vaccination അനിവാര്യം

0
380
Covid Vaccination

COVID Vaccination – അനിവാര്യം. Covid തീവ്ര വ്യാപനം പരിഗണിച്ചു കൊണ്ട് ശവ്വാൽ ഒന്ന് മുതൽ സൗദി അറേബ്യയിൽ പുതിയ നിയമം. നിലവിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസ്​ കമ്പനികളിലേയും വിമാന ജോലിക്കാർക്ക് കുത്തിവെപ്പ് നിർബന്ധം . ഇത്​ സംബന്ധിച്ച നിർദേശം സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മുഴുവൻ വിമാന കമ്പനികൾക്കും നൽകി.കോവിഡ് കുത്തിവെപ്പ് അനിവാര്യമാക്കിയത് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട് . ഒരു പരിധി വരെ കോവിഡിനെ പ്രതിരോധിക്കാൻ Covid കുത്തിവെപ്പ് നടത്തിയേ തീരൂ. ഈ രോഗം പടരാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്​ വേണ്ടിയാണിത്. ബന്ധപ്പെട്ട സമിതി പുറപ്പെടുവിച്ച നിർദേശത്തെ തുടർന്നാണ്​ ഈ തീരുമാനം.സമിതിയുടെ തീരുമാനം എല്ലാ പ്രാദേശിക കമ്പനി കളും നിർബന്ധമായും പാലിക്കണം എന്നാണ് ഉത്തരവ്. കുത്തിവെപ്പ്എടുക്കാത്ത ജോലിക്കാരുണ്ടെങ്കിൽ എല്ലാ ദിവസവും കോവിഡ്​ നെഗറ്റീവാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കേണ്ടിവരുമെന്നും നിലവിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

സുരക്ഷ മാർഗങ്ങൾ

Vaccination ആർക്കൊക്കെ എന്നതിൽ ആരും ചർച്ച ചെയ്യപ്പെടേണ്ടതില്ല. Covid vaccination ചെയ്യുന്നത് ഈ സാഹചര്യതിൽ നല്ലതാണ്.Covidവ്യാപനം ശക്തമായതിന്റെ പേരിൽ സുരക്ഷിതമായ യാത്രക്കും വിമാനത്താവളങ്ങളിലും വിമാനങ്ങളിലും രോഗമില്ലാത്ത അന്തരീക്ഷമൊരുക്കാനും വേണ്ടി ആണ് തവക്കൽനാ ആപ്പ് നിർബന്ധമാക്കുന്നത്.Covid Vaccination എടുത്തവർ ഭയപ്പെടേണ്ട.പുതിയ തീരുമാനം അനുസരിച്ച്​ പരിശോധന മൂന്ന്​ സ്ഥലങ്ങളിൽ ആയാണ് നടക്കുക.Covid ആദ്യ പരിശോധന​ വിമാനത്താവള കവാടത്തിൽ ആയിരിക്കും​​. മുഴുവൻ വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും കവാടങ്ങളിൽ പരിശോധനക്ക്​ വിധേയമാക്കും. രണ്ടാമത്തെ പരിശോധന ​ യാത്ര നടപടികളുടെയും ബോർഡിങ്​ പാസ്​ നൽകുകയും ചെയ്യുന്ന സമയത്താണ്​. മൂന്നാമത്തെ പരി​ശോധന വിമാന കവാടങ്ങൾക്കടുത്തുവെച്ചായിരിക്കുമെന്നും സിവിൽ ഏവിയേഷൻ വക്താവ്​ ​ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ തവക്കൽനാ ആപ്പ്​ വേണമെന്ന വ്യവസ്ഥ നിശ്ചയിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റി ആഭ്യന്തര, അന്താരാഷ്​ട്ര വിമാനത്താവളങ്ങളിൽ പ്രവേശിക്കാൻ ആണ് ഈ ആപ്പിന്റെ അനുമതി​. ഇതിനുള്ള പ്രവർത്തനം ഡാറ്റ ആൻഡ്‌ ​ ഇന്റലിജൻസ് ​ അതോറിറ്റിയുമായി നടക്കുന്നുണ്ട്.ഇത് ദേശീയ വിമാന കമ്പനികൾക്കുള്ള അറിയിപ്പിൽ വ്യക്തമാക്കുകയും ചെയ്​തിട്ടുണ്ട്. Covid Vaccination എടുത്തവർക് പ്രതിരോധശക്തി ഉണ്ടാകും.

Covid Vaccination

നിലവിൽ വ്യാപനം തീവ്രമായി വർദ്ധിച്ചതിനാൽ ഒട്ടനവധി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടിട്ടുണ്ട് .ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് 17 മുതൽ സർവീസില്ലെന്ന് സൗദിയ വിമാന കമ്പനി ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ത്യ Covid രൂക്ഷമായ പട്ടികയിലുള്ളതിനാലാണ് വിമാന സർവ്വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചത്. നിരവധി പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നതാണ് സൗദി വിമാന കമ്പനിയുടെ തീരുമാനം.ദിനം പ്രതി Covid വ്യാപനം വർദ്ധിക്കുന്നുണ്ട്.Covid 19 വാക്സിൻ കുത്തിവെപ്പ് നടന്നു കൊണ്ടിരിക്കുന്നു.ഇന്ത്യ ഉൾപ്പെടെ.Covid Vaccination അനിവാര്യം ആയ ഒന്ന് തന്നെയാണ്.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ്. ഈയൊരു സാഹചര്യം കണക്കിലെടുത്ത് കൊണ്ട് Covid Vaccination അനിവാര്യം ആകുന്നു. പല രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഒരുപരിധിവരെ കോവിഡിനെ പ്രതിരോധിക്കുന്നു. തീവ്രമായ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിട്ടുണ്ട്.അത് പോലെ ഹജ്ജ്,ഉംറ നിർവഹിക്കാനും വിശ്വാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.COVID-19 നെതിരായ കർശന മുൻകരുതലുകൾക്കിടയിലാണ് ഏഴ് മാസത്തെ സസ്പെൻഷന് ശേഷം ഉംറ ക്രമേണ പുനരാരംഭിക്കാനുള്ള പദ്ധതി ഒക്ടോബറിൽ സൗദി അറേബ്യ നടപ്പാക്കിയത്.ഈ മാസം ആദ്യം, സൗദി അധികൃതർ Covid 19 നെതിരായ Covid Vaccination എടുത്ത ആളുകൾക്ക് മാത്രമേ ഉംറ നിർവഹിക്കാൻ അനുവദിച്ചിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here