പരിഷ്കരിച്ച Pension അധികമായി കൈപ്പറ്റിയെങ്കിൽ ജൂൺ 30നു മുൻപ് തിരിച്ചടയ്ക്കാമെന്ന Pension Affidavit ഓൺലൈനായി സമർപ്പിക്കാൻ സൗകര്യം. സത്യവാങ്മൂലം നൽകാത്തവരുടെ തുടർന്നുള്ള കുടിശിക തടയും.ജൂൺ 30നു മുൻപാണ് സത്യവാങ്മൂലം നൽകേണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി വീട്ടിലിരുന്നു തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ‌ കഴിയും. ആദ്യം മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്ത ശേഷം ആ മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ടാമത് ലോഗിൻ ചെയ്താണ് Affidavit സമർപ്പിക്കേണ്ടത്. രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘സത്യവാങ്മൂലത്തോട് യോജിക്കുന്നു’ എന്ന ബോക്സ് ടിക് ചെയ്ത് സമർപ്പിച്ചാൽ മതി.മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുന്നതിന് താഴെ കാണുന്ന പ്രക്രിയകൾ പിന്തുടരുക.

രജിസ്റ്റർ ചെയ്യുന്നതിന്

 • ഇവിടെ നൽകുന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക. അതിനായി വെബ്സൈറ്റ് എന്ന ഭാഗം ക്ലിക്ക് ചെയ്യുക.വെബ്സൈറ്റ്
 • Pension Affidavit നൽകാൻ രജിസ്റ്റർ ചെയ്യുന്നതിന് വലത് വശത്തു കാണുന്ന ലോഗിൻ ബോക്സിനു താഴെ Mobile Registration എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
 • അപ്പോൾ തുറക്കുന്ന അടുത്ത പേജിൽ ഏതാണോ നിങ്ങളുടെ ട്രഷറി ശാഖ അതു തിരഞ്ഞെടുക്കുക. (നിങ്ങൾ Pension വാങ്ങുന്ന ട്രഷറി.)
 • തൊട്ടു താഴെ നിങ്ങളുടെ പേരിന്റെ ആദ്യത്തെ മൂന്നാ നാലോ അക്ഷരങ്ങളോ പേരു പൂർണമായോ നൽകിയ ശേഷം Search ൽ ക്ലിക്ക് ചെയ്യുക.
 • അതേ പേരിൽ ആ ട്രഷറിയിൽ Pension അക്കൗണ്ടുള്ള മുഴുവൻ പേരുടെയും പട്ടിക തെളിയും.അതിൽ സ്വന്തം പേരിനു വലതു വശത്തു കാണുന്ന Veiw Detailsൽ ക്ലിക് ചെയ്യുക.
 • പിപിഒ നമ്പർ, പേര്, ജോലി ചെയ്ത വകുപ്പ്, വിരമിച്ച തീയതി എന്നിവ തെളിയും. സ്വന്തം വിവരങ്ങൾ തന്നെ എന്ന് ഉറപ്പാക്കിയ ശേഷം Proceedൽ ക്ലിക് ചെയ്യുക.
 • Proceed only if the details are correct എന്ന സന്ദേശം തെളിയും. OK ക്ലിക് ചെയ്യുക.
 • ഇനി മൊബൈൽ നമ്പർ നൽകി ജനറേറ്റ് ഒടിപി ക്ലിക് ചെയ്യുക.
 • മൊബൈൽ ഫോണിൽ എസ്.എം. എസ്‌ ആയി ഒ. ടി. പി ലഭ്യമാകും.
 • എസ്‌ എം.എസ് ആയി ലഭിക്കുന്ന ഒ.ടി.പി നൽകി Proceed ക്ലിക് ചെയ്യുക.മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തതായുള്ള സന്ദേശം ലഭിക്കും. ഇതോടെ Pension റജിസ്ട്രേഷൻ പൂർത്തിയായി.

Pension Affidavit സമർപ്പിക്കാൻ

അടുത്തത് Pension Affidavit സമർപ്പിക്കുന്നതിന് ഉള്ള പ്രക്രിയകളാണ് ചുവടെ കൊടുക്കുന്നത്.

 • ഈ വെബ്സൈറ്റിൽ പ്രവേശിക്കുക. വെബ്സൈറ്റ് http://www.prismplus.kerala.gov.in/
 • Pension ന് വേണ്ടി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അതിനു സമീപം കാണിച്ചിരിക്കുന്ന കോഡും നൽകി ഒടിപി ജനറേറ്റ് ചെയ്യുക.
 • ഒടിപി നൽകിയ ശേഷം Submit ൽ ക്ലിക് ചെയ്യുക.മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള Pension വാങ്ങുന്നവരുടെ വിവരങ്ങൾ കാണാം.
 • Viewൽ ക്ലിക് ചെയ്താൽ പെൻഷനറുടെ Affidavit കാണാം.താഴെ I Agree എന്ന കോളം ടിക് ചെയ്യുക.
 • ലഭിക്കുന്ന ഒടിപി നൽകി Submit ക്ലിക് ചെയ്യുക.
 • സമർപ്പിച്ചു കഴിഞ്ഞ Affidavit ഹോം പേജിലെ E-Signed എന്ന ലിങ്കിൽ ക്ലിക് ചെയ്താൽ കാണാം.
 • Edit ബട്ടൺ ക്ലിക് ചെയ്താൽ Pension കൈപറ്റുന്നവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാണാം. അധിക വിവരങ്ങൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർത്ത ശേഷം Save ചെയ്യാം.
 • സമർപ്പിച്ച വിവരങ്ങൾ ട്രഷറി പരിശോധിച്ചു കഴിഞ്ഞാൽ Pension Affidavit പരിഷ്കരിച്ചതിന്റെ വിശദാംശങ്ങൾ പിഡിഎഫ് രൂപത്തിൽ Edit ബട്ടന്റെ സ്ഥാനത്ത് ലഭ്യമാക്കും

പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, Affidavit സമർപ്പിക്കാൻ പെൻഷൻകാർക്ക് ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.ജൂൺ 30 ന് മുമ്പ് Affidavit സമർപ്പിക്കണം.കോവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഓൺലൈൻ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുക.നമ്മൾ കോവിഡ് മഹാമാരിയെ അഭിമുഖീകരിച്ചേ മതിയാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here