Covid രണ്ടാം തരംഗം വലിയ ആശങ്കയിലാണ് ജനങ്ങൾ.രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളില്‍ ടി പി ആറും നിലവിലുള്ള കേരളം അതിതീവ്ര രോഗവ്യാപനത്തിന്‍റെ ഘട്ടത്തിലാണ്.ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും പഠനം തെളിയിക്കുന്നുണ്ട്.ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാന്‍ ഇടവരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് തടയണം. ഇതിന് LOCK DOWN മാത്രമാണ് പരിഹാരമെന്ന് KGMOA സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സംവിധാനത്തെ തളര്‍ത്തുന്ന രീതിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ അടിയന്തര ഇടപെടല്‍ നിർബന്ധമാണ്.കോവിഡിന്റെ തുടക്ക കാലഘട്ടത്തിൽ LOCK DOWN നല്ലൊരു പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ രോഗികളുടെ എണ്ണവും കുറവായിരുന്നു.

സംസ്ഥാനത്തെ തീവ്രമായ സാഹചര്യം കണക്കിലെടുത്ത് കൊണ്ട് ഇന്നുമുതൽ അടുത്ത ഞായറാഴ്ച വരെ നിയന്ത്രണം. അടച്ചിടലിനു തുല്യമായ നിയന്ത്രണം ആണ് തീരുമാനം. ഇതിന് പൊതുജനങ്ങൾ സഹകരിച്ചേ മതിയാകൂ. സംസ്ഥാനത്തെ ഏർപ്പെടുത്തിയ വരാന്ത്യ LOCK DOWN ൽ മാറ്റമില്ല.അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ ഉണ്ടാകും.ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇന്നു മുതൽ യാത്ര ചെയ്യാൻ അനുമതി. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. എന്നാൽ അങ്ങനെ യാത്ര ചെയ്യുന്നവർ ഇരട്ട മാസ്ക്ക് ധരിക്കണം. അതേസമയം കഴിഞ്ഞയാഴ്ച നടത്തിയ സർവീസുകളുടെ പകുതി സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി ബസുകൾ നടത്തുന്നത്.

LOCK Down നിയന്ത്രണങ്ങൾ

New Lock Down

ഇന്ന് മുതൽ സംസ്ഥാനത്ത് അടച്ചിടലിനു തുല്യമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ജനിതക മാറ്റം വന്ന വൈറസുകൾ ശക്തായി ആക്രമിക്കുമ്പോഴും ചിലർക്ക് ബോധം വന്നില്ല.ഇന്ന് മുതൽ ഏപ്രിൽ 9 വരെ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ട്.സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കുക.

 • തിരഞ്ഞെടുപ്പ് ചുമതലയുള്ളർ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ മുതലായവർ.
 • അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാംLOCK DOWN ൽ ഇവയിലെ ജീവനക്കാർക്ക് യാത്രാവിലക്കില്ല. മറ്റുഓഫീസുകൾ അത്യാവശ്യം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.
 • അത്യാവശ്യം എന്നനിലയിലുള്ള വ്യവസായ സംരംഭങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ജീവനക്കാർ യാത്രയ്ക്കായി സ്ഥാപനത്തിന്റെ തിരിച്ചറിയിൽ രേഖ കരുതിയിരിക്കണം.
 • ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും. ഈ LOCK DOWN ൽ ആരാധനാലയങ്ങളുടെ വലിപ്പവ്യത്യാസം നോക്കി മാത്രമാണ് 50 പേർക്ക് പ്രവേശനം അനുവദിക്കൂ.
 • സീരിയൽ, ഡോക്യുമെന്ററി, സിനിമ തുടങ്ങിയ ഇൻഡോർ-ഔട്ട്ഡോർ ഷൂട്ടിങ്ങുകളും LOCK DOWN ൽ അനുവദിക്കില്ല.
 • റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകൾ എന്നിവയ്ക്ക് പ്രവർത്തിക്കുന്നതിന് അനുവാദം ഉണ്ട്.
 • വീട്ടുജോലിക്ക് പോകുന്നവരെയും പ്രായമായവരെ ശുശ്രൂഷിക്കാൻ എത്തുന്നവരുടെയും യാത്ര തടയില്ല.
 • കോവിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം. ചടങ്ങിന് 50 പേർ മാത്രം. ശവസംസ്കാര ചടങ്ങിൽ 20 പേർ മാത്രം.
 • മറുനാടൻ തൊഴിലാളികൾക്ക് LOCK DOWN ൽ തൊഴിലിടത്തിൽ തൊഴിൽ ചെയ്യാവുന്നതാണ്.
 • ബാങ്കുകളിൽ പൊതുജനങ്ങൾക്ക് 10 മണി മുതൽ ഒരു മണി വരെ മാത്രം പ്രവേശനം.
 • മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്ന എല്ലാ ഏജൻസികൾക്കും പ്രവർത്തിക്കാം.
 • ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാത്രി 9 മണിവരെ ഹോം ഡെലിവറിയും പാർസലും മാത്രം അനുവദിക്കും.
 • ദീർഘദൂര ബസുകൾ, തീവണ്ടികൾ, വിമാനസർവീസ്, ചരക്ക് സർവീസ് എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല. ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള പൊതു-സ്വകാര്യ-ടാക്സി വാഹനങ്ങൾ അനുവദിക്കും. ഇങ്ങനെ പോകുന്നവർ യാത്രാരേഖ കരുതണം.
 • മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാൽ, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കൽ അനുവദനീയം. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സർവീസ് സെന്ററുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഇരട്ടമാസ്കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം.
 • കൃഷി, പ്ലാന്റേഷൻ, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ, വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഈ LOCK DOWN ൽ നടത്താം.
 • ഐ.ടി.-അനുബന്ധ സ്ഥാപനങ്ങളിൽ അത്യാവശ്യ ജീവനക്കാർക്കല്ലാതെ ബാക്കിയെല്ലാവർക്കും വർക്ക് ഫ്രം ഹോം, അല്ലെങ്കിൽ വിശ്രമം അനുവദിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here