India Covid ഭീതിയിൽ. ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്.രോഗികളുടെ എണ്ണതോടൊപ്പം കൂടുന്നത് മരണ നിരക്കും ആണ്. ഈ അവസ്ഥ തുടർന്ന് കൊണ്ടിരിക്കുകയാണെങ്കിൽ India രാജ്യത്തിന്റെ അവസ്ഥ വളരെ മോശമായിരിക്കും എന്നതിൽ സംശയമില്ല.കേരളത്തിന്റെ ആഭ്യന്തര ധന വിനിയോഗത്തേയും, പുറത്തു നിന്നുള്ള വരുമാനത്തേയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിക്കുന്നത്. ഒരു പക്ഷേ രണ്ടാം ലോക മഹായുദ്ധ കാലത്തിന് ശേഷം ലോകം തന്നെ നേരിടുന്ന ഏറ്റവും ഗുരുതരമായ അതിജീവന പ്രതിസന്ധി കൂടിയാണിത്.India എന്ന രാജ്യത്തിന്റെ മാത്രം പ്രശ്നമായി കോവിഡ് നിലനിൽക്കുന്നില്ല. മറിച്ച് ഒരു ലോകത്തിന്റെ തന്നെ പ്രതിസന്ധിയായി കോവിഡ് വളർന്നുകൊണ്ടിരിക്കുകയാണ് .

India യും Covid ഉം വാക്സിനെഷനും

India Fears covid

രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ covid രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3689 കടന്നു.പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 3,92,488 പേർക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,95,57,457 ഉയർന്നു. എന്നിരുന്നാലും ഇന്നലെ 307865 പേർ കോവിഡ് മുക്തരായി. റിപ്പോർട്ട് ചെയ്തതിനുശേഷം ഇന്ത്യയിൽ ഇതുവരെ 2,15,542 പേർ മരിച്ചിട്ടുണ്ട്.1,59,92,271 പേർ രോഗമുക്താരായെന്നും 15,68,16,031 പേർക്ക് വാക്സിൻ നൽകി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് RTA (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ടോൾഗേറ്റിലും മറ്റും സന്ദേശം തെളിഞ്ഞു.സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന സന്ദേശമാണ് കഴിഞ്ഞദിവസം രാത്രി മുതൽ തെളിഞ്ഞത്. കഴിഞ്ഞ ആഴ്ച ബുർജ് ഖലീഫയിലും മറ്റു പ്രധാന കെട്ടിടങ്ങളിലും ത്രിവർണപതാകയും സ്റ്റേ സ്ട്രോങ് India സന്ദേശവും തെളിഞ്ഞിരുന്നു.ഇതിനു പുറമേ ഓക്സിജൻ സിലിണ്ടറുകളും ഓക്സിജനും യുഎഇ India യിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറെ നേരിട്ടു വിളിച്ചും പിന്തുണ അറിയിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു.കോവിഡ് രണ്ടാം വ്യാപനം വലിയ ആശങ്കയിലാണ് രാജ്യം. ഇന്ത്യ രാജ്യത്തിന് സഹായ ഹസ്തവുമായി ഒരുപാട് രാജ്യങ്ങൾ ഉണ്ടെന്ന് എന്നതിൽ സന്തോഷിക്കാം.

16 ലക്ഷത്തിലധികം പേരാണ് India രാജ്യത്ത് ഇന്നലെ മാത്രം വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 9.89 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 6.8 ലക്ഷം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.അതേസമയം രാജ്യ തലസ്ഥാനത്ത് 25,000 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.61 ശതമാനമാണ്. ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് 412 മരണവും സംഭവിച്ചു. ഡല്‍ഹിയ്ക്കൊപ്പം തന്നെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ടയില്‍ പ്രതിദിന കേസുകള്‍ 63,282 ആണ്. സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 46.65 ലക്ഷമായി ഉയര്‍ന്നു. 69,615 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.India യിൽ കോവിഡ് വ്യാപനം ശക്തമാകുന്നതിനാൽ പലരാജ്യങ്ങളും ഇന്ത്യയിലേക്ക് യാത്ര വിലക്കേർപ്പെടുത്തിയിരുന്നു.ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം അടിയന്തരമായി അടച്ചിടണമെന്ന്, കോവിഡിന്റെ ഏറ്റവും വിശ്വസനീയമായ ആഗോള ശബ്ദങ്ങളിലൊന്നായ ഡോ. ആന്റോണി എസ്. ഫൗച്ചി. വളരെ ബുദ്ധിമുട്ടുള്ളതും നിരാശാജനകവുമായ ഈ അവസ്ഥയിൽ നിന്ന് നിർണായകമായ അടിയന്തിര, ഇടക്കാല, ദീർഘകാല നടപടികൾ കൈക്കൊള്ളാൻ ഇത് ഒരു ജാലകം തുറന്നു തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here