തിരുവനന്തപുരം: Education (വിദ്യാഭ്യാസം) അവതാളത്തിൽ. കോവിഡ് കേസുകൾ ദിനംപ്രതി തുടരുകയാണ്. രണ്ടു വർഷത്തോളമായി വിദ്യാർത്ഥികൾ ലക്ഷ്യബോധമില്ലാതെെ അലയുന്നു. ഈ പകർച്ചവ്യാധി ഒരു മേഖലയെ മാത്രമല്ല ആക്രമിച്ചത്. മറിച്ച് ലോകത്തിനെ തന്നെ കഠിനമായി പിടികൂടി. ലോകജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തു. വിദ്യാഭ്യാസമേഖലയെ വലിയ രീതിയിൽ ആണ് ഈ രോഗം ബാധിച്ചത്. വിദ്യാർഥികളുടെ ഭാവി തകിടം മറിയുകയാണ്. അതിനിടയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം വന്നുകഴിഞ്ഞു.സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കുക എന്നതാണ്.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച ഉത്തരവ്. ‌പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒന്‍പതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കണം. വിദ്യാർഥികളുടെ ഭാവിക്ക് ഇത്‌ ഗുണകരമാണോ എന്നതൊരു സംശയമാണ്. എന്നിരുന്നാലും ലോകത്തിലെ രോഗാവസ്ഥ നാം മനസ്സിലാക്കേണ്ടതാണല്ലോ. സംസ്ഥാനത്തെതെ ഒന്നാംക്ലാസ്മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രവേശനം ഓൺലൈനായി ബുധനാഴ്ച ആരംഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Education -തുടർനടപടികൾ അറിയാം

രോഗാവസ്ഥ പരിഗണിച്ചുകൊണ്ട് ( Education )വിദ്യാഭ്യാസം തുടർന്നും ഓൺലൈനിൽ തന്നെയാണ്.പുതിയൊരു അധ്യയന വർഷം കടന്നു വരുന്നു. അതിന്റെ ഒരുക്കങ്ങൾ തുടരുകയാണ്. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകള്‍ പാലിച്ച്‌ മേയ് 19-ന് ആരംഭിക്കും.സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രേവേശനം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്.അധ്യാപകര്‍ ‘വര്‍ക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം ക്ലാസ് കയറ്റ നടപടികള്‍ പൂര്‍ത്തിയാക്കാൻ ഉത്തരവ് ഉണ്ട്. അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ടും പ്രവേശന നടപടികള്‍ നടത്താവുന്നതാണ്.ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം രേഖകള്‍ പരിശോധിച്ച്‌ പ്രഥമാധ്യാപകര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാർഥികളുടെ ടി.സി (വിടുതൽ സർട്ടിഫിക്കറ്റ്) ലഭിക്കാൻ ഉള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍ വഴി ബന്ധപ്പെടേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ വൈകാരിക പാശ്ചാത്തലം, അക്കാദമിക നില എന്നിവ സംബന്ധിച്ച്‌ വിശദമായി സംസാരിക്കണം. അവർക്ക് ആത്മ വിശ്വാസം നൽകണം.

പുതുതായി സ്‌കൂളില്‍ കുട്ടികളെ ചേർക്കാൻ വേണ്ടി രക്ഷിതാക്കള്‍ക്ക് സമ്പൂർണ്ണ പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ അടുത്ത വഴി തിരഞ്ഞെടുക്കാം. പ്രധാന അധ്യാപകർക്ക് ഫോൺ മുഖേനെ രക്ഷിതാക്കളെ വിളിച്ച്‌ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും നോക്കാകാൻ പിൻവലിച്ചതിനു ശേഷം സ്കൂളുകളിൽ എത്തിച്ചാൽ മതിയാകും. നോക്കാം പിൻവലിച്ചതിനു ശേഷവും സ്കൂൾ പ്രവേശനം നേടാവുന്നതാണ്.ഇതര സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തിരികെ എത്തിയ കുടുംബങ്ങളിലെ കുട്ടികൾക്ക് രേഖകളുടെ അഭാവം ഉണ്ടെങ്കിലും സ്‌കൂളില്‍ ചേര്‍ക്കാവുന്നതാണ്.

നിലവിലെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്ഥാന കയറ്റം അനുവദിക്കാൻ ആണ് ഉത്തരവ്. ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവലോകനം ചെയ്യണം.അധ്യാപകര്‍ മെയ് 30നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. തുടർന്നുള്ള റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ക്ക് നല്‍കണം. അവര്‍ ബന്ധപ്പെട്ട ഉപജില്ല/ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഇവ ഉപഡയറക്ടര്‍മാര്‍ മുഖാന്തിരം ഇ മെയില്‍ വഴി (supdtqip@kerala.gov.in) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് അയയ്ക്കണം. സ്‌കൂളുകളില്‍നിന്ന് നേരിട്ട് അയയ്ക്കാൻ പാടില്ല. വിദ്യാഭ്യാസം( Education )പഴയതുപോലെ സുഗമമായി നടത്താൻ തന്നെയാണ് ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here