തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്കുള്ള Covid Vaccine വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും.വാക്സീന്‍ എടുക്കാന്‍ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവാക്സിന്‍ രണ്ടാമത്തെ ഡോസ് 4-6 ആഴ്ചയ്ക്കുള്ളില്‍ എടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ചാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.വൃദ്ധസദനത്തിലുള്ളവര്‍, ആദിവാസി കോളനിയിലുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും അടിയന്തിരമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനിടെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 23 വരെ നീട്ടി. രോഗവ്യാപനം രൂക്ഷമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

Covid Vaccine ക്ഷാമം

കേരള സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ ആദ്യ ബാച്ച് കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ വാക്സിനേഷൻ തുടങ്ങുന്നത്. മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സിനേഷന് അനുമതി നല്‍കിയിരുന്നെങ്കിലും വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇതുവരെ വാക്സിനേഷൻ തുടങ്ങിയിരുന്നില്ല. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങിയ വാക്സിൻ 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്കു തന്നെ ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ്, 1.37 ലക്ഷം ഡോസ് കൊവാക്സിൻ എന്നിവയാണ് കേരളത്തിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് 19 സാഹചര്യത്തിൽ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ട മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക.

നിലവില്‍ മേയ് 16 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത്.കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്.വാക്സിനെടുത്താലും മാസ്ക് ധരിക്കുകയും കൈകള്‍ വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ ഭൂരിപക്ഷം പേരും Covid Vaccine സ്വീകരിച്ച് സുരക്ഷിതരാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ അളവിൽ Covid Vaccine അനുവദിക്കുന്നില്ലെന്ന് കേരള ഹൈക്കോടതി വിമര്‍ശിച്ചതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രനയം അനുസരിച്ച് 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള വാക്സിൻ്റെ പണമാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്. ശേഷിക്കുന്നവര്‍ക്കുള്ള വാക്സിൻ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങി വിതരണം ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here