Covid insurance

Insurance കൃത്യമായി ലഭിക്കാൻ IRDAI പുതിയ നിർദേശങ്ങളുമായി രംഗത്ത്. കോവിഡ് ചികിത്സ ഉറപ്പുവരുത്താൻ ആണ് IRDAI പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നത് ആയിരിക്കുമെന്ന് IRDAI വ്യക്തമാക്കി.കോവിഡ് -19 രോഗം മൂലം ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ലെയിമുകള്‍ ചില ഇൻഷുറൻസ് സ്വീകരിക്കുന്നില്ലെന്ന് പരാതികള്‍ ശ്രദ്ധിക്കപെട്ടിരുന്നു. അതിനു പിന്നാലെയാണ് നിര്‍ദേശങ്ങളുമായി ഐആര്‍ഡിഎഐ തന്നെ രംഗത്തുവന്നിട്ടുള്ളത്.കോവിഡ് -19 അനുബന്ധ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്നതിനായി Health ഇൻഷുറൻസ് കമ്പനികള്‍ക്ക് IRDAI പുതിയ നിര്‍ദേശങ്ങള്‍ നല്‍കി.

കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമ്പോൾ മുതൽ ഡിസ്ചാർജ് ആകും വരെ ഇൻഷുറൻസ് പിന്തുണ ലഭിക്കുന്നതാണ്.വിവിധ ഇന്‍ഷുറന്‍സ് കവറേജുകള്‍ ഉള്ളവരില്‍ നിന്ന് ചില ആശുപത്രികൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ തന്നെ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ പരിഹരിക്കുന്നതിനായി, Insurance കമ്പനികളും ആശുപത്രികളും അറിഞ്ഞിരിക്കാനുള്ള നിർദേശങ്ങളാണ് ചുവടെ വ്യക്തമാക്കുന്നത്.ഇൻഷൂവർ ചെയ്ത വ്യക്തികളും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

IRDAI നിർദേശങ്ങൾ

  • ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ഒരു മണിക്കൂറിനകം പണരഹിതമായ ചികിത്സ ലഭിക്കുമോ എന്ന് Insurance കമ്പനി അറിയിച്ചിരിക്കണം. അഡിമിഷനും ഡിസ്ചാര്‍ജും ന്യായമായ രീതിയില്‍ എന്ന് ഉറപ്പാക്കണം.
  • അധിക ചാര്‍ജ് ഈടാക്കുകയോ അല്ലെങ്കില്‍ പണരഹിതമായ സൗകര്യം നിഷേധിക്കുകയോ ചെയ്താല്‍ ഉടന്‍ പരാതിപ്പെടാം.
  • ചികിത്സയ്ക്കായി ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
  • കോവിഡ് 19 ഉള്‍പ്പെടെ Insurance പോളിസിയുടെ പരിധിയില്‍ വരുന്ന എല്ലാ ചികിത്സകള്‍ക്കും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് പണരഹിതമായ ചികിത്സ നല്‍കാന്‍ നെറ്റ്‌വർക്ക് പ്രൊവൈഡർ ആശുപത്രികളോട് IRDAI പറയുന്നുണ്ട്.
  • എല്ലാ ആശുപത്രികളിലും പ്രവേശനമോ ചികിത്സയോ കണക്കിലെടുത്ത് രോഗികളെ ഇന്‍ഷൂർ ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ ഇന്‍ഷുർ ചെയ്തിട്ടില്ലയോ അല്ലെങ്കില്‍ അവര്‍ പണം അടയ്ക്കുന്നുണ്ടോ ക്യാഷ്‌ലെസ് ആണ് എന്നിവ അനുസരിച്ച് വേര്‍തിരിവ് കാണിക്കാതെ ചികിത്സ നല്‍കണം. ഇതില്‍ പിഴവ് സംഭവിച്ചാല്‍ നടപടിയുണ്ടാകും.
  • Health Insurance പോളിസിക്ക് കീഴിലുള്ള ”ക്യാഷ് ലെസ് ക്ലെയിം” ആണെങ്കില്‍, ആശുപത്രികളുമായി നല്‍കിയ സേവന ലെവല്‍ കരാറുകള്‍ (എസ്എല്‍എ) അനുസരിച്ച് പണരഹിതമായ അടിസ്ഥാനത്തില്‍ അത്തരം ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കാന്‍ ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. സമ്മതിച്ച നിബന്ധനകളില്‍ നിന്ന് വ്യതിചലിക്കുന്ന ഏതെങ്കിലും നെറ്റ്‌വർക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാം.
  • Health Insurance പോളിസിക്ക് കീഴിലുള്ള റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍ അതത് പോളിസി കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വേഗത്തില്‍ പരിഹരിക്കപ്പെടും. എല്ലാ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും (ടിപിഎ) ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഇന്‍ഷുറര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

കോവിഡ് പരിരക്ഷ ലഭിക്കാൻ പ്രത്യേക insurance പോളിസി വേണോ?

നിലവില്‍ രാജ്യത്തുള്ള എല്ലാ Health Insurance പോളിസികള്‍ക്കും കോവിഡ് പരിരക്ഷ കൂടെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് ആര്‍ക്കും അതിരൂക്ഷമാകാം എന്നിരിക്കെ കോവിഡ് പോളിസി കൂടെ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് കുറഞ്ഞ തുകയ്ക്കുള്ള പരിരക്ഷയാണ് നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്നതെങ്കില്‍ ടോപ് അപ് പോളിസിയോ കോവിഡ് പോളിസിയോ പ്രത്യേകം എടുക്കുന്നത് ഈ സമയത്ത് നല്ലതാണ്.ഏതെങ്കിലും Insurance പോളിസി ഉള്ളവര്‍ക്ക് നിലവിലെ സാഹചര്യങ്ങളില്‍ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക Insurance എടുക്കണോ? അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഉള്ളവര്‍ പോലും കൂടുതല്‍ തുക ലഭിക്കാന്‍ പാടുപെടുകയാണ്. ഈ അവസരത്തില്‍ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണ പരിരക്ഷ ലഭിക്കാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട്. രണ്ടുതരത്തിലുള്ള കോവിഡ് പോളിസികൾ ആണ് ഉള്ളത്.ഇന്റംനിറ്റി പ്ലാനുകളും ബെനഫിറ്റ് പ്ലാനുകളും. ആശുപത്രിയില്‍ പ്രവേശിച്ച് മൂന്നു ദിവസം(72 മണിക്കൂര്‍) പൂര്‍ണമായും ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവനായും ലഭിക്കുന്നതും ദിവസേനയുള്ള തുക ലഭിക്കുന്നതുമാണ് ബെനഫിറ്റ് പ്ലാനുകള്‍. അതേ സമയം സാധാരണ ഹെല്‍ത്ത് പോളിസികള്‍ പോലെ ഇന്‍ഷുര്‍ ചെയിതിരിക്കുന്ന പരമാവധി തുകയില്‍ നിന്നുകൊണ്ട് ബില്‍ തുക മാത്രം ലഭിക്കുന്നതാണ് ഇന്റംനിറ്റി പ്ലാനുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here