തിരുവനന്തപുരം: കേരളത്തില്‍ Black fungus ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. കോവിഡ് ബാധിതരില്‍ മരണകാരണമാകുന്ന , മ്യൂക്കോര്‍മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം.കോവിഡ് ബാധിതരില്‍ ഫംഗസ് ബാധ ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതല്‍ ഐസിയുവിലെ അന്തരീക്ഷത്തിലും രോഗികളിലുമാണെന്നും അതുകൊണ്ട് എല്ലാ ഐസിയുകളിലും ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

ഇത്തരത്തില്‍ എവിടെയെങ്കിലും ഫംഗല്‍ബാധ കണ്ടെത്താനായാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്‌ബോള്‍ Black gungus ബാധയെക്കുറിച്ച്‌ ബോധവത്ക്കരണം നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ഗുരുതര പ്രമേഹ രോഗികളിലാണ് ഫംഗല്‍ ബാധ കൂടുതലായി കണ്ടുവരുന്നത്. ഇവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം.ഫംഗല്‍ ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Black fungus ജാഗ്രത അനിവാര്യം

അതിനിടെ, കേരളത്തില്‍ ഏഴ് പേര്‍ക്ക് Black fungus അഥവാ മ്യൂക്കോര്‍മൈസോസിസ് ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. നിലവില്‍ ഇത് സംബന്ധിച്ച്‌ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച്‌ ബ്ലാക്ക് ഫംഗസ് ബാധ ഭേദപ്പെടുത്താന്‍ സാധിക്കും. കോവിഡ് രോഗികളില്‍ ഫംഗസ് ബാധയായ മ്യൂകോര്‍മൈസോസിസ് വരാനുള്ള കാരണം സ്റ്റീറോയിഡുകളുടെ അമിത ഉപയോഗമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.ഈ ഫംഗസ് ബാധ തടയാന്‍ സ്റ്റീറോയിഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശം.ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. കോവിഡാനന്തരം എച്ച്‌ ഐ വി ബാധിതരിലും ദീര്‍ഘകാല പ്രമേഹരോഗികളിലും രോഗബാധ കൂടുതലായി കാണുന്നുവെന്നാണ് പഠനങ്ങള്‍.ഐസിയുകളില്‍ ഫംഗസ് ബാധയ്ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നല്കണമെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്.മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല. എച്ച്‌ ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം.കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

അര്‍ബുദ രോഗികളും അവയവങ്ങള്‍ മാററിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണം. പനി, തലവേദന, കണ്ണിനും ചുവപ്പും വേദനയും , മൂക്കൊലിപ്പ്, സൈനസൈറ്റിസ് , നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.മാസ്ക് ഉപയോഗം ഫലപ്രദമെന്നും പ്രമേഹ രോഗികള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കോവിഡ് ഭേദമായവര്‍ വൃത്തിയുളള അന്തരീക്ഷത്തില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.

തെലുങ്കാനയിൽ ഈ രോഗം കൂടുതലായി കാണാൻ കഴിഞ്ഞു. അത് കൊണ്ട് സ്വകാര്യ ആശുപത്രികളിലും തെലങ്കാന ആരോഗ്യവകുപ്പ് ‘കോവിഡ് സമയത്ത് മ്യൂക്കോമൈക്കോസിസ് തടയുന്നതിന് അടിയന്തര മുൻകരുതൽ നടപടികൾ’ നൽകി. Black fungus ഒരു അപൂർവ അണുബാധയായിരുന്നു. എന്നിരുന്നാലും, തെലങ്കാനയിലടക്കം കോവിഡിന് ശേഷമുള്ള രോഗികളിൽ ഇത് കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു. കോവിഡ് -19 രോഗികളിൽ മുകോർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) തടയുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ, ഹ്യുമിഡിഫയറുകളുടെ പരിപാലനത്തെക്കുറിച്ച് എട്ട് പോയിന്റ് എസ്ഒപി എന്നിവ പൊതുജനാരോഗ്യ ഡയറക്ടർ ജി. ശ്രീനിവാസ റാവു നൽകി, പ്രതിരോധ നടപടികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here